ദമാം: മലയാള സിനിമയില്‍ സൂപ്പര്‍ താരങ്ങളുടെ നേതൃത്വത്തില്‍ നിലനില്‍ക്കുന്ന ജന്മി കുടിയാന്‍ സമ്പ്രദായം അവസാനിപ്പിക്കുന്നതിന് വേണ്ടിയാണ് താന്‍ പോരാടിയതെന്ന് സംവിധായകന്‍ വിനയന്‍. വ്യക്തിപരമായി ഒരു സിനിമാ പ്രവര്‍ത്തകനോടും വിരോധമില്ല.
നവയുഗം സാംസ്‌കാരിക വേദി സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വിനയന്‍. നിയമ പോരാട്ടത്തില്‍ വിജയിച്ചതിലൂടെ താനെടുത്ത നിലപാടുകള്‍ ശരിയാണെന്ന് തെളിഞ്ഞു. സൂപ്പര്‍ താരങ്ങളും അവരുടെ സില്‍ബന്ധികളും നിയന്ത്രിക്കുന്ന മാഫിയ സിനിമയില്‍ സജീവമാണ്. അവര്‍ക്ക് ഇഷ്ടമില്ലാത്തവരെ സിനിമയില്‍ നിന്ന് പുറത്താക്കും.
അതിനെതിരെയാണ് താന്‍ ഒറ്റയാള്‍ പോരാട്ടം നടത്തിയതെന്നും വിനയന്‍ പറഞ്ഞു. ഈ വിധി കാരണം ഇനി ആര്‍ക്കും വിലക്കേര്‍പ്പെടുത്താന്‍ താരരാജാക്കന്‍മാര്‍ക്കോ സിനിമാ സംഘടനകള്‍ക്കോ സാധിക്കില്ലെന്നും വിനയന്‍ പറഞ്ഞു. ഈ വിജയത്തിനപ്പുറം മറ്റൊരു സാമ്പത്തിക നേട്ടവും തനിക്ക് ആവശ്യമില്ലെന്നും വിനയന്‍ പറഞ്ഞു.
Post Your Comments