Latest NewsIndiaNews

പെണ്‍കുട്ടിയെ ശല്യം ചെയ്തതിന് സഹപാഠികളെ ബന്ധുക്കള്‍ മര്‍ദിച്ചശേഷം നഗ്നരാക്കി നടത്തിച്ചു

പൂനെ: സഹപാഠിയായ പെണ്‍കുട്ടിയെ ശല്യം ചെയ്തുവെന്നതിന്റെ പേരില്‍ കൗമാരക്കാരായ രണ്ട് ആണ്‍കുട്ടികളെ പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ ക്രൂരമായി മര്‍ദ്ദിച്ചശേഷം നഗ്നരാക്കി നടത്തി. പൂനെ വാര്‍ജെ മല്‍വാഡിയിലാണ് സംഭവം.

വിദ്യാര്‍ത്ഥികളെ നഗ്നരാക്കി നടത്തുന്ന സംഭവം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവും സഹോദരനുമുള്‍പ്പടെ നാല് പേരെ പോലീസ് അറസ്റ്റുചെയ്തു. ഇവര്‍ക്കെതിരേ ഇന്ത്യന്‍ ശിക്ഷാ നിയമം 355,341,323 എന്നീവകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ചൊവ്വാഴ്ചയാണ് സംഭവം നടന്നതെങ്കിലും ആക്രമണത്തിന് ഇരയായ ആണ്‍കുട്ടികള്‍ നാണക്കേട് ഓര്‍ത്ത് സംഭവം ആരോടും പറഞ്ഞിരുന്നില്ല. വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. വീഡിയോ കണ്ട ആണ്‍കുട്ടികളില്‍ ഒരാളുടെ അമ്മ പരാതിപ്പെട്ടതനുസരിച്ചാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button