കൊച്ചി: വളയിട്ട കൈകളായിരിക്കും ഇനി കൊച്ചി മെട്രോയെ മുന്നോട്ട് നയിക്കുന്നത്. ഏഴുവനിതകളാണ് കൊച്ചി മെട്രോ ഡ്രൈവര്‍മാരായി എത്തുന്നത്. ഭിന്നലിംഗക്കാര്‍ക്ക് തൊഴില്‍ നല്‍കിയതും കൊച്ചിന്‍ മെട്രോയുടെ വിപ്ലകരമായ മാറ്റമായിരുന്നു.
23 ഭിന്നലിംഗക്കാര്‍ക്ക് തൊഴില്‍ നല്‍കിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് വനിതാ ഡ്രൈവര്‍മാരുടെ വാര്‍ത്തയും ബസുകളില്‍ പോലും വനിതാ ഡ്രൈവര്‍മാരെന്ന പതിവില്ലാത്ത കേരളത്തിലാണ്, ചരിത്രപദ്ധതിക്ക് വളയം പിടിക്കാന്‍ വനിതകളെത്തിയത് എന്നത് ഏറെ ശ്രദ്ധേയമാണ്. ഒരു നാടിന്റെ മുഴുവന്‍ അഭിമാനമായ ആധുനിക ഗതാഗത സംവിധാനത്തിന് അമരം പിടിക്കുന്ന എല്ലാ വനിതകള്‍ക്കും ആശംസകളര്‍പ്പിച്ചുകൊണ്ട് മെട്രോയുടെ ഔദ്യോഗിക പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
കൊച്ചി മെട്രോ ട്രെയിനുകള്‍ ഓടിക്കുന്ന സാരഥികളായ ഗോപികയുടെയും വന്ദനയുടെയും ചിത്രങ്ങളോടെയാണ് പോസ്റ്റ്. മുന്‍പ് കൊച്ചി മെട്രോയുടെ പരിസരങ്ങളുടെ നിയന്ത്രണം കുടുംബശ്രീയ്ക്ക് നല്‍കാന്‍ തീരുമാനമെടുത്തിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനമുണ്ടായത്. നിരവധി തൊഴില്‍ സാധ്യതകളും ഇതിലൂടെ സ്ത്രീകള്‍ക്ക് തുറന്നുകിട്ടിയിരുന്നു.
മെട്രോയുടെ ക്ലീനിംങ്, പാര്‍ക്കിങ്, ടിക്കറ്റ് വിതരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് കുടുംബശ്രീയെ ഏല്‍പ്പിക്കുക. സ്റ്റേഷനിലും പരിസരത്തും കുംടുംബ ശ്രീയുടെ സാന്നിദ്ധ്യമുണ്ടാകും. ഇതുസംബന്ധിച്ച് കുടുംബ ശ്രീയും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡും ധാരണാ പത്രത്തില്‍ ഒപ്പുവച്ചിരുന്നു. തുടക്കത്തില്‍ത്തന്നെ 300 പേര്‍ക്കും പിന്നീട് മെട്രോ പൂര്‍ണ സജ്ജമാകുന്നതോടെ 1800 പേര്‍ക്കും തൊഴില്‍ ഈ കരാറിലൂടെ ലഭിക്കും.
Post Your Comments