Latest NewsNewsIndia

മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിക്കാനൊരുങ്ങിയ യുവാവിന് കാമുകി കൊടുത്ത പണി

പൂനെ•36 കാരിയായ യുവതി തന്റെ കാമുകന്റെ കല്യാണ പന്തലിന് തീവച്ചു. പൂനെയിലെ കത്രാജിലാണ് സംഭവം. തന്നെ ഉപേക്ഷിച്ച് യുവാവ് മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതാണ് കാമുകിയെ പ്രകോപിപ്പിച്ചത്. കാമുകന് സമ്മാനമായി നല്‍കിയ ഇരുചക്രവാഹനം ഞായറാഴ്ച യുവതി തീവച്ച് നശിപ്പിച്ചിരുന്നു.

തന്റെ ഇരുചക്രവാഹനം തീവച്ച് നശിപ്പിച്ചെന്ന് കാട്ടി 33 കാരനായ യുവാവ് ഞായറാഴ്ച പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം നടത്തി വരവേയാണ്, ബുധനാഴ്ച തന്റെ കല്യാണ പന്തല്‍ ചിലര്‍ തീവച്ച് നശിപ്പിച്ചതായി ആരോപിച്ച് യുവാവ് മറ്റൊരു പരാതിയുമായി രംഗത്തെത്തിയത്.

പ്രതിയെന്ന് ആരോപിക്കപ്പെട്ട യുവതിയെ വ്യാഴാഴ്ച ദത്താനഗറില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇരു കുറ്റകൃത്യങ്ങളും ചെയ്തത് താനാണെന്ന് യുവതി സമ്മതിച്ചു. കോടതിയില്‍ ഹാജരാക്കിയ യുവതിയെ മേയ് 20 വരെ പോലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ്‌ ചെയ്തു.

താനും യുവാവും തമ്മില്‍ കഴിഞ്ഞ ആറുവര്‍ഷമായി പ്രണയത്തിലായിരുന്നുവെന്നും ഇയാള്‍ തനിക്ക് വിവാഹവാഗ്ദാനം നല്‍കിയിരുന്നതായും യുവതി പറഞ്ഞു. എന്നാല്‍ കാരണമൊന്നും വിശദീകരിക്കാതെ യുവാവ് മറ്റൊരു യുവതിയെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

കാമുകന്റെ വിവാഹത്തിനുള്ള ക്ഷണനം ലഭിച്ചതോടെ ക്രുദ്ധയായ യുവതി വധുവിന്റെ വീട്ടിലെത്തി തങ്ങളുടെ ബന്ധത്തെക്കുറിച്ച് പറഞ്ഞ് വിവാഹത്തില്‍ നിന്ന് പിന്മാറാണമെന്ന് ആവശ്യപ്പെട്ടെങ്കിലും വിജയിച്ചില്ല. തുടര്‍ന്നാണ് യുവതി കല്യാണ പന്തലിന് തീയിട്ട് ചടങ്ങുകള്‍ തടസപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button