CinemaNewsMovie SongsBollywoodEntertainmentMovie Gossips

ടിവി ഷോയ്ക്കിടെ സച്ചിൻ ചില്ലടിച്ചു തകർത്തു!!

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ മറാത്ത ചാനൽ പരിപാടിക്കിടെ ചില്ലടിച്ചു തകർത്തു. ബാറ്റിംഗ് അത്ഭുതത്തിലൂടെ റെക്കോർഡുകൾ ഭേദിക്കുന്ന സച്ചിന്‍ ഇപ്പോഴും മാന്യതയോടെ പ്രവര്‍ത്തിക്കുന്ന ഒരാളാണ്. എന്നാൽ ഒരു മറാത്ത ചാനൽ പരിപാടിക്കിടെ സച്ചിൻ പതിവു തെറ്റിച്ചു. ബാറ്റെടുത്ത് ചില്ലിന്റെ പാളി അടിച്ചു തകർത്തു. ഇതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച.

തന്റെ സിനിമയുടെ പ്രമോഷന്റെ ഭാഗമായിരുന്നു സച്ചിന്റെ ചില്ലുടയ്ക്കൽ. മേയ് 26ന് പുറത്തിറങ്ങുന്ന സച്ചിൻ എ ബില്യൻ ഡ്രീം എന്ന ചിത്രത്തിന്റെ പോസ്റ്റർ പ്രകാശനമാണ് ഷോയില്‍  നടന്നത്.

‘ചലാ ഹവാ യു ദ്യാ’ എന്ന ചാനല്‍ പരിപാടിയിൽ പത്‌നി അഞ്ജലിയും സച്ചിനൊപ്പം പങ്കെടുത്തു. ബ്രിട്ടിഷുകാരനായ ജയിംസ് എർസ്‌കിനാണ് ചിത്രത്തിന്റെ സംവിധായകൻ. എ.ആർ.റഹ്മാനാണ് സംഗീതം പകർന്നിരിക്കുന്നത്. സച്ചിനും ഭാര്യയും മക്കളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ മറാത്തി, ഹിന്ദി, ഇംഗ്ലിഷ് പതിപ്പുകളിൽ സച്ചിൻ തന്നെയാണ് ഡബ് ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button