CinemaNewsMusicMovie SongsHollywoodEntertainment

സംഗീത പരിപാടിക്ക് ശേഷം ഗായകന്‍ ആത്മഹത്യ ചെയ്ത നിലയില്‍

ഫോക്‌സ് തിയേറ്ററില്‍ സ്വന്തം ബാന്‍ഡായ സൗണ്ട്ഗാര്‍ഡനൊപ്പം സംഗീത പരിപാടി നടത്തിയ ശേഷം ഹോട്ടല്‍ മുറിയില്‍ എത്തിയ അദ്ദേഹം ആത്മഹത്യ ചെയ്യുകയായിരുന്നു. ബുധനാഴ്ച വൈകീട്ട് ഡെട്രോയോറ്റിലെ ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്. കോര്‍ണലിന്റെ മരണം പ്രതീക്ഷിക്കാത്തതാണെന്നാണ് അദ്ദേഹത്തെ പ്രതിനിധീകരിക്കുന്ന ബ്രിയാന്‍ ബംബെറി പറഞ്ഞു. ആത്മഹത്യക്ക് പിന്നിലെ കാരണം വ്യക്തമല്ല.

SINGER CHRIS

1984 ല്‍ സാണ്ട് ഗാര്‍ഡന്‍ എന്നാ ബാന്‍ഡ് രൂപീകരിച്ച അദ്ദേഹം 2001ല്‍ ഓഡിയോ സ്ലെവ് എന്ന റോക്ക് ബാന്‍ഡിനോട് ചേര്‍ന്ന് മൂന്ന് ആല്‍ബങ്ങള്‍ ചെയ്തു. ബോണ്ട് ചിത്രമായ കാസിനോ റോയലില്‍ കോര്‍ണല്‍ ചെയ്ത “യു നോ മൈ നെയിം’ എന്ന ടൈറ്റിൽ സോംഗ് ഏറെ ശ്രദ്ധേയമാണ്.

സൂപ്പര്‍ അണ്‍നോണ്‍(1994), യുഫോറിയ മോര്‍ണിംഗ്(1999), കാരിയോണ്‍(2007), സ്‌ക്രീം(2009), സോംഗ് ബുക്ക്(2011), ഹയര്‍ ട്രൂത്ത്(2015) തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന ആല്‍ബങ്ങള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button