Latest NewsNattuvarthaNews

പുകച്ചു പുറത്തു ചാടിക്കുന്ന കടക്കാരനെതിരെ നടപടിയുമായി യുവതി

പത്തനംതിട്ട•ഏറാത്തു പഞ്ചായത്തിൽ, പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന മൺപാത്ര വിൽപ്പന കച്ചവടം നടത്തുന്ന വീട്ടമ്മ അയൽപക്ക കടക്കാരന്റെ തട്ടുകടക്കെതിരെ രംഗത്ത്. മൺപാത്ര നിർമ്മാണ സമുദായത്തിൽപ്പെട്ട യുവതി നടത്തുന്ന അഷ്ടമി ക്ലേ പോട്ട് എന്ന സ്ഥാപനത്തിന്റെ അടുത്തുള്ള തട്ടുകട ഹോട്ടലിൽ നിന്നുയരുന്ന പുകപടലങ്ങൾ ലക്ഷങ്ങൾ വിലവരുന്ന തന്റെ കടയിലെ മൺപ്പാത്രങ്ങൾക്കും, മൺ കരകൗശല വസ്തുക്കൾക്കും കരി പിടിപ്പിക്കുക വഴി ലക്ഷങ്ങൾ നഷ്ടം വരുത്തുന്നതായി പരതി.  അനവധി തവണ ആവശ്യപ്പെട്ടിട്ടും ഇതിനൊരു പരിഹാരം കിട്ടാതെ വലഞ്ഞു  സോഷ്യൽമീഡിയയിൽ വാർത്തയും, ചിത്രങ്ങളും, വീഡിയോയും ഷെയർ ചെയ്യുകയും പോലീസിലും, മറ്റു പഞ്ചായത്തു അധികാരികൾക്കും നാളെ പരാതി കൊടുക്കാനുമൊരുങ്ങി വീട്ടമ്മ.

വീട്ടമ്മയായ രഞ്ജിനി ജഗന്നാഥന്റെ ഫേസ്ബുക് പോസ്റ്റിലൂടെ…

നമസ്തേ ,

ഞാൻ രഞ്ജിനി ജഗന്നാഥൻ, മണ്ണടി കടമ്പനാട് പഞ്ചായത്തിൽ താമസിക്കുന്നു. ഞാൻ ഏറാത്തു പഞ്ചായത്തിൽ അഷ്ടമി ക്ലേ പോട്സ് എന്ന കളിമൺ പാത്ര, മൺ കരകൗശല വസ്തുക്കളുടെ സ്ഥപനം  നടത്തുന്നു. ബിസിനസ് രംഗത്തേയ്ക്ക് കടന്നുവന്നിട്ട് രണ്ടു വർഷക്കാലമായി .ഭർത്താവിനെ സഹായിക്കുന്നതിനും, കുട്ടികളെ വളർത്തുന്നതിനും കുടുംബത്തെ സഹായിക്കുന്നതിലുരി സമൂഹത്തിൽ കഷ്ടപെടുന്നവരെ സഹായിയ്ക്കണം എന്നാണ് എന്റെ ആഗ്രഹം . മൺപാത്ര നിർമ്മാണം ചെയ്യുന്ന സമുദായത്തിൽ ജനിച്ച ഞാൻ മൺപാത്ര വ്യാപാരം തന്നെതെരഞ്ഞെടുത്തു . കഴിഞ്ഞ മാസം മുതൽ തൊട്ടടുത്ത കടമുറി മറ്റൊരാൾ വാടകയ്ക്ക  എടുത്തു. തട്ടുകട നടത്താനായിരുന്നു തീരുമാനം, ഒരാൾകുടുംബം നോക്കുന്നതിന് ഏത് രീതിയിൽ കഷ്ടപെട്ടാലും സന്തോഷം. ഞാൻ അതിനെ support ചെയ്യാനും തയ്യറാണ് എന്നാൽ എന്നെ ദ്രാേഹിയ്‌ക്കുന്ന തരത്തിലാണ് പിന്നിടുള്ള പ്രവർത്തനങ്ങൾ. മൺപാത്രങ്ങളും, അലങ്കാര വസ്തുക്കളും, ഭരണികൾ അങ്ങനെ ആയിരങ്ങൾ വിലവരുന്ന ലക്ഷങ്ങളുടെ സാധനങ്ങൾആണ് നശിക്കാൻ പോകുന്നത്. വളരെ വോദനയോടുകൂടിയാണ് ഞാൻ ഇത് എഴുതുന്നത്. ഇന്നു ലക്ഷങ്ങൾ പലിശയ്‌ക്കടുത്തും, ലോണെടുത്തുമാണ് ഞാൻ ഈ ബിസിനസ് ചെയ്യുന്നത്  . അദ്ദേഹം കട തുടങ്ങുന്നു എന്നു അറിഞ്ഞപ്പോൾ തന്നെ ഞാൻ പറഞ്ഞു ‘വിറക് അടുപ്പ് ‘ ഉപയോഗിയ്ക്കരുത് എൻ്റെ കടയിൽ പുക കയറും കടയിലുള്ള സാധനങ്ങൾ നശിക്കും എന്ന വസ്തുതകൾ. ഇതൊന്നും അദ്ദേഹത്തിന് വിഷയമല്ല,  അദ്ദേഹത്തിന് കാശുണ്ടാക്കണം മറ്റുള്ളവർ നശിച്ചാലും കുഴപ്പമില്ല എന്ന നിലപാട്. ഞാൻ ഇത്രയും ദിവസം പരിഹാരം ഉണ്ടാകും എന്ന് കരുതി വളരെ ക്ഷമയോടു കൂടി ഇരുന്നു  .ഞാൻ ഒരു പെണ്ണല്ലെ  അവള് എന്നെ എന്ത് ചെയ്യനാണ് എന്നൊരു ഹുങ്കും അദ്ദേഹത്തിന്. വ്യാപാരിവ്യവസായി സമിതിയുടെ കിളിവയൽ യൂണിറ്റിൽ പരാതിപെട്ടു. സംഘടനയുടെ പ്രസഡൻ്റ് വന്ന് സംസാരിച്ചപ്പോൾ ഞാൻ അദ്ദേഹത്തിന് ഗ്യാസ് അടുപ്പ് വാങ്ങി കൊടുക്കണം  എന്ന് പറഞ്ഞു. നിലവിൽ മൂന്ന് ഗ്യാസടുപ്പ് അദ്ദേഹത്തിനുണ്ട്. തുടർന്ന് ഞാൻ വ്യാപാരി വ്യവസായി അടൂർ ഉം പരാതിപെട്ടിട്ടുണ്ട്  ,തുടർന്ന്എവിടെ വരെ വേണമെങ്കിലും പാേകാൻ  തയ്യാറാണ്, ഇനി  മറ്റൊരാൾക്ക് ഈ അവസ്ഥ ഉണ്ടാകരുത് . ലൈസൻസോടു കൂടി പ്രവർത്തിക്കുന്ന സ്ഥാപനമാണ് എൻ്റേത്   നീതിയ്ക്ക് വേണ്ടി പോരാടുന്നു……..

രഞ്ജിനി ജഗന്നാഥൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button