KeralaLatest News

നിലമ്പൂര്‍ വുഡ്ഇന്‍ഡസ്ട്രീസ് കൊലപാതകം, പ്രതി പിടിയില്‍

മലപ്പുറം: നിലമ്പൂര്‍ കനോലി പ്ലോട്ടിലെ വുഡ്ഇന്‍ഡസ്ട്രീസ് പരിസരത്തെ വനത്തിനുള്ളിലെ ആള്‍താമസമില്ലാത്ത ബംഗ്ലാവ് പരിസരത്ത് കൊല്ലപ്പെട്ട കരിമ്പ് ജ്യൂസ് കച്ചവടക്കാരന്‍ വടപുറം സ്വദേശി ഫൈസലിന്റെ (40) കൊലപാതകിയെ പിടികൂടി. യാതൊരു തെളിവും ഇല്ലാതിരുന്ന സംഭവത്തില്‍ ഡിവൈഎസ്പി മോഹനചന്ദ്രന്‍, ഇന്‍സ്‌പെക്ടര്‍ കെഎം ദേവസ്യ , എസ്‌ഐ പ്രതീപ്കമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം പഴുതടച്ച കൃത്യമായ അന്വേഷണത്തില്‍ കണ്ടെത്തി.

നിലമ്പൂര്‍, ചന്തക്കുന്നു താമസിക്കുന്ന പ്രതി പുള്ളിച്ചോല മുസ്തഫ ബാബുവിന്റെ (മേരി ബാബു) (40) അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. പൂട്ടിക്കിടക്കുന്ന വുഡ് കോംപ്ലക്‌സില വില കൂടിയ ഉരുപ്പടികള്‍ മോഷ്ടിച്ചു വില്‍ക്കുന്നത് സംബന്ധിച്ച്, മദ്യപിച്ചപ്പോഴുണ്ടായ വഴക്ക് അടിപിടിയില്‍ കലാശിച്ചതാണ് സംഭവത്തിന് കാരണം.

കരിങ്കല്ല് കൊണ്ട് തലക്കേറ്റ മാരകമായ അടിയില്‍ തലയോട്ടിക്ക് പൊട്ടലുണ്ട്. പ്രതി നിലമ്പുര്‍ പോലീസ് സ്റ്റേഷനില്‍ 2008 ല്‍ മണ്ണണ്ണ മോട്ടോര്‍ മോഷ്ടിച്ച കേസില്‍ പിടിയിലായിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി, റിമാന്റ് ചെയ്തു.

കടപ്പാട് റിയാസ്
കരുളായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button