Latest NewsIndia

ചരക്ക് സേവന നികുതിയില്‍ നിന്നും വിദ്യാഭ്യാസ, ആരോഗ്യ മേഖലകളെ ഒഴിവാക്കി

ശ്രീനഗര്‍ : ജൂലായ് ഒന്ന് മുതല്‍ രാജ്യത്ത് നടപ്പിലാക്കുന്ന ചരക്ക് സേവന നികുതിയില്‍ നിന്നും വിദ്യാഭ്യാസ, ആരോഗ്യ മേഖലകളെ ഒഴിവാക്കി. ടെലികോം, ധനകാര്യ സേവനങ്ങള്‍ എന്നിവയ്ക്ക് 18 ശതമാനമായിരിക്കും സേവന നികുതി. സാധാരണക്കാര്‍ ഏറെ ആശ്രയിക്കുന്ന എ.സി ഇല്ലാത്ത ട്രെയിന്‍ സര്‍വീസുകളെ നികുതിയില്‍ നിന്നും ഒഴിവാക്കി. എസി റസ്റ്ററന്റുകള്‍ക്ക് 18 ശതമാനവും, എസി ഇല്ലാത്തവയ്ക്ക് 12 ശതമാനവും സേവന നികുതി ചുമത്തും. ഭൂരിഭാഗം ഗതാഗത സേവനങ്ങളും 5 ശതമാനം നികുതി പരിധിയില്‍ വരും.

അതേസമയം, സ്വര്‍ണത്തിന് ചുമത്തേണ്ട നികുതിയുടെ കാര്യത്തില്‍ വെള്ളിയാഴ്ച നടന്ന യോഗത്തിലും തീരുമാനമായില്ല. ഇതിനായി ജൂണ്‍ മൂന്നിന് വീണ്ടും ജി.എസ്.ടി കൗണ്‍സില്‍ ചേരും. വ്യാഴാഴ്ച നടന്ന യോഗത്തില്‍ 1211 ഉത്പന്നങ്ങളുടെ നികുതി നിരക്കുകള്‍ സംബന്ധിച്ച് ധാരണയിലെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button