ജിത്തു ശ്രീധര്‍
തിരുവനന്തപുരം: അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള ‘ജനനായകന്‍ പിണറായി’ എന്ന ഫെയ്‌സ് ബുക്ക് പേജില്‍ വന്ന പോസ്റ്റിനെതിരെ ബിജെപി പോലീസില്‍ പരാതി നല്‍കി. വിജയ് മല്യ ബിജെപിയ്ക്ക് തന്നുവെന്ന് പറയപ്പെടുന്ന ആക്‌സിസ് ബാങ്കിന്റെ 35 കോടി രൂപയുടെ വ്യാജ ചെക്ക് പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ളതാണ് പോസ്റ്റ്.
ബുധനാഴ്ച രാത്രിയോടെയാണ് പോസ്റ്റ് ഫെയ്‌സ് ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്. ഇത് ബിജെപിയെ അപമാനിക്കാന്‍ വേണ്ടി ബോധപൂര്‍വ്വം സൃഷ്ടിച്ചതാണെന്ന് യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.ആര്‍.എസ് രാജീവ് തിരുവനന്തപുരം ഡിസിപിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. ഈ പേജ് മുഖ്യമന്ത്രിയുടെ അറിവോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് സംശയിക്കുന്നുവെന്നും ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഐ.ടി ആക്ട്, എന്‍.ഐ ആക്ട്, ആര്‍ബിഐ ചട്ടപ്രകാരവും ഇന്ത്യന്‍ ശിക്ഷാ പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.
Post Your Comments