തിരുവനന്തപുരം : ആര്‍. ബാലകൃഷ്ണപിള്ളയെ മുന്നോക്ക സമുദായ കോര്‍പ്പറേഷന്‍ ചെയര്‍മാനാക്കിയ ഇടതുമുണി ജനങ്ങളോട് മാപ്പ് പറയണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ബാലകൃഷ്ണപിള്ളയുടെ ചെയര്‍മാന്‍ സ്ഥാനത്തെ അന്ന് എതിര്‍ത്ത വി.എസ്.അച്ചുതാനന്ദനും ഇടതുമുണിയുടെ ഇപ്പോഴത്തെ തീരുമാനത്തെ കുറിച്ച് എന്ത് പറയാനുണ്ട് എറിയാന്‍ ജനങ്ങള്‍ക്ക് ആഗ്രഹമുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
യു.ഡി.എഫ് ബാലകൃഷ്ണപിള്ളയെ മുന്നോക്ക സമുദായ കോര്‍പ്പറേഷന്‍ ചെയര്‍മാനാക്കിയപ്പോള്‍ അതിനെതിരെ ആക്ഷേപശരങ്ങള്‍ ചൊരിഞ്ഞവരാണ് അതെല്ലാം പാടേ വിസ്മരിച്ചുകൊണ്ട് ഇപ്പോള്‍ ബാലകൃഷ്ണപിള്ളയെ ചെയര്‍മാനാക്കിയിരിക്കുന്നത്. ബാലകൃഷ്ണപിള്ളയെ ചെയര്‍മാനാക്കിയത് സര്‍ക്കാരിന്റെ അധികാരപരിധിയില്‍ പെട്ട കാര്യമാണ്. എന്നാല്‍, യു.ഡി.എഫ്. അദ്ദേഹത്തെ ചെയര്‍മാനാക്കിയപ്പോള്‍ ശക്തമായി എതിര്‍ത്തവര്‍ ഇന്ന് അതുതന്നെ ചെയ്തതിന് എന്ത് ന്യായീകരണമാണുള്ളതെന്ന് ഇടതുമുന്നണി വ്യക്തമാക്കണമെന്നും ചെന്നിത്തല പറഞ്ഞു.
Post Your Comments