തിരുവനന്തപുരം: കടുത്ത വരള്‍ നേരിടുന്ന സംസ്ഥാനത്ത് പച്ചക്കറികള്‍ക്കും വില കൂടുകയാണ്. സാധാരണ വില കുറവുള്ള പച്ചക്കറികള്‍ക്കും പൊള്ളുന്ന വിലയാണ്. ഉള്ളി വിലയാണ് സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നത്. കഴിഞ്ഞ ദിവസം വരെ നൂറു രൂപയില്‍ താഴെ ഉണ്ടായിരുന്ന ചെറിയ ഉള്ളി വില ഇപ്പോള്‍ 100 കടന്നിരിക്കുകയാണ് എത്തിയിരിക്കുകയാണ്.
തമിഴ്‌നാട്ടില്‍ ഉള്ളി ഉത്പാദനം കുറഞ്ഞതും കടുത്ത വരള്‍ച്ചയില്‍ കൃഷി വ്യാപകമായി നശിച്ചതുമാണ് പെട്ടെന്നുള്ള വില വര്‍ധനയ്ക്ക് കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്. പൊള്ളാച്ചി, കോയമ്പത്തൂര്‍, മേട്ടുപ്പാളയം മാര്‍ക്കറ്റുകളിലും ഉള്ളിവില കുതിക്കുന്നതായാണ് റിപ്പോര്‍ട്ട്.
അതേസമയം, സവാള വിലയില്‍ മാറ്റമില്ല. കിലോയ്ക്ക് 13 മുതല്‍ 15 രൂപ മാത്രമാണ് ഇപ്പോള്‍ സവാളയ്ക്ക് വിപണിയിലെ വില.
Post Your Comments