ന്യൂഡൽഹി: ലക്ഷദ്വീപിൽ എം പി ഉൾപ്പെടെ എൻ സിപിഐയിൽ നിന്ന് അംഗങ്ങൾ കൂട്ടത്തോടെ ബിജെപിയിൽ. ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായുടെ ഇടപെടലിൽ ഒന്നിച്ചു പ്രവർത്തിക്കാൻ ലക്ഷദീപിലെ എൻ സി പിയും ബിജെപിയും തീരുമാനിച്ചതോടെ കാര്യങ്ങൾ മറ്റൊരു തലത്തിലാവുകയായിരുന്നു.തുടക്കത്തിൽ ഒന്നിച്ചു പ്രവർത്തിക്കാനും പിന്നീട് ലയനത്തിനുമാണ് പദ്ധതി.
ചൊവ്വാഴ്ച അമിത് ഷാ പങ്കെടുത്ത പരിപാടിയിൽ മുഹമ്മദ് ഫൈസൽ എം പി, കെ എം അബ്ദുൽ മുത്തലീഫ് തുടങ്ങിയ എൻ സിപിയുടെ പ്രധാന നേതാക്കൾ പങ്കെടുക്കുകയും ചെയ്തു. ലക്ഷദീപിൽ നിന്നുള്ള ഏക പാർലമെന്റ് അംഗമാണ് മുഹമ്മദ് ഫൈസൽ. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ലക്ഷദ്വീപിൽ ബിജെപി. സ്ഥാനാർത്ഥി സെയ്ദ് മുഹമ്മദ് കോയക്ക് വെറും 187 ലഭിച്ചത് വോട്ടായിരുന്നു. എന്നാൽ താമസിയാതെ തന്നെ ഇവിടെ നിന്ന് ബിജെപിക്ക് എംപിയുണ്ടാകും. ധാരണ അനുസരിച്ച് ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ ബിജെപിയിൽ ചേരും.
ലക്ഷദ്വീപിലെ വികസനം ഉറപ്പ് നൽകിയാണ് എൻസിപിയെ ബിജെപി ഒപ്പം ചേർക്കുന്നത്. മുസ്ലിം വിഭാഗത്തിനു മഹാഭൂരിപക്ഷമുള്ള ദ്വീപിൽ ബിജെപിക്ക് സംഘടനാപരമായി വന്മുന്നേറ്റം ലഭിക്കുന്ന നീക്കമാണ് അമിത് ഷാ നടത്തിയത്. ലക്ഷദ്വീപ് അഡ്‌മിനിസ്ട്രറ്ററായി വിരമിച്ച ഐ.പി.എസ്. ഉദ്യോഗസ്ഥൻ ഫറൂഖ് ഖാനെ കേന്ദ്രസർക്കാർ കഴിഞ്ഞ സെപ്റ്റംബറിൽ നിയമിച്ചത് എൻ.സി.പി. ലക്ഷദ്വീപ് നേതൃത്വത്തിന്റെ താത്പര്യം കൂടി കണക്കിലെടുത്തായിരുന്നു.
ദ്വീപിന്റെ വികസനത്തിന് എൻ.സി.പി. നേതാക്കളും മുഹമ്മദ് ഫൈസൽ എംപിയും മുന്നോട്ടുവെച്ച മുഴുവൻ ആവശ്യങ്ങളും പരിഗണിക്കാമെന്ന് അമിത് ഷാ ഉറപ്പുനൽകി. ലക്ഷദ്വീപിലെ വികസനപ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ അഞ്ചുകേന്ദ്രമന്ത്രിമാരെ ചുമതലപ്പെടുത്തും.ഒരു ബിജെപി രാജ്യസഭാംഗത്തിന്റെ മുഴുവൻ എംപിഫണ്ടും ലക്ഷദ്വീപ് വികസനത്തിനായി നീക്കിവെയ്ക്കും.
കുടിവെള്ള ശുചീകരണപ്ലാന്റ്, പെട്രോൾ പമ്പുകൾ, കവരത്തിയിൽ കോളേജ്, ദ്വീപിൽ ഇന്റർനെറ്റ് കണക്റ്റിവിറ്റി സംവിധാനങ്ങൾ എന്നീ ആവശ്യങ്ങളിൽ ഡൽഹിയിലെത്തി വിവിധ മന്ത്രാലയങ്ങളുമായി സംസാരിച്ചശേഷം തീരുമാനമെടുക്കാമെന്ന ഉറപ്പും അമിത് ഷാ നൽകി.
Post Your Comments