ബിനിൽ കണ്ണൂർ
കണ്ണൂർ : ഇരിട്ടിയിൽ പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കായി അനുവദിച്ചിട്ടുള്ള സർക്കാർ ഹോസ്റ്റലിന്റെ മതിൽ പൊളിച്ചുകൊണ്ട് സ്വകാര്യ മദ്യ വിൽപനശാലയ്ക്ക് റോഡ് പണിതതിൽ വൻ പ്രതിഷേധം. ഹൈവേ റോഡിൽ നിന്നും അഞ്ഞൂറ് മീറ്റർ ദൂരപരിധിയിലേ മദ്യവിൽപ്പനശാല പാടുള്ളൂ എന്ന സുപ്രീംകോടതി വിധി മറികടക്കാനാണ് മറ്റൊരു വഴി തുറക്കാനായി ആദിവാസി വിദ്യാർത്ഥികളുടെ ഹോസ്റ്റൽ മതിൽ പൊളിച്ച് സ്വകാര്യ ബാർ മുതലാളി റോഡ് പണിതത്. റോഡ് നിർമ്മിക്കാൻ അനുവാദം കൊടുത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് എബിവിപി ജില്ലാ കൺവീനർ പ്രേംസായി പറഞ്ഞു.
Post Your Comments