പാലാ: പൊന്നമ്പലമേട്ടില്‍ ദിവ്യജ്യോതി തെളിയിക്കുന്നത് ആരെന്ന് വ്യക്തമാക്കി ബോർഡ് പ്രസിഡന്റ്. പമ്പ മേല്‍ശാന്തി എന്‍.പരമേശ്വരന്‍ നമ്പൂതിരിയാണ് കഴിഞ്ഞ മകരവിളക്കിന് പൊന്നമ്പലമേട്ടില്‍ ദിവ്യജ്യോതി തെളിച്ചതെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി. തീരുമാനമെടുത്തത് ശബരിമല തന്ത്രിയുമായി ആലോചിച്ചാണ്. മുമ്പ് വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും ചേര്‍ന്നാണ് ദിവ്യജ്യോതി തെളിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
പാലാ ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വരക്ഷേത്രത്തില്‍ അയ്യപ്പഭാഗവത യജ്ഞ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രയാര്‍. പൊന്നമ്പലമേട്ടില്‍ വരുംവര്‍ഷങ്ങളിലും മകരവിളക്ക് നാളില്‍ ദിവ്യജ്യോതി കാണിക്കുന്നതിന് പമ്പ മേല്‍ശാന്തിമാരെ ചുമതലപ്പെടുത്തുമെന്നും പ്രയാർ വ്യക്തമാക്കി. ദിവ്യജ്യോതി മനുഷ്യസൃഷ്ടിയാണ്. പക്ഷെ മകരവിളക്കുനാളില്‍ ആകാശത്ത് തെളിയുന്ന നക്ഷത്രത്തിന്റെ സ്വിച്ച് സാക്ഷാല്‍ പരബ്രഹ്മത്തിന്റെ പക്കലാണെന്നും പ്രയാര്‍ പറഞ്ഞു.
ഭാവിയില്‍ പൊന്നമ്പലമേട്ടില്‍ ദിവ്യജ്യോതി പ്രതിഷ്ഠിക്കാനാണ് ഉദ്ദേശിക്കുന്നത്. ഈ ജ്യോതീ ചൈതന്യമാണ് കോടിക്കണക്കിന് അയ്യപ്പഭക്തരുടെ വിശ്വാസങ്ങള്‍ക്ക് അനുഗ്രഹം ചൊരിയുന്നത്. താഴമണ്‍ മഠത്തിലെ തന്ത്രിമാര്‍ ഓരോ വര്‍ഷവും മാറിമാറിയാണ് ശബരിമലയിലെത്തുന്നത്. ഒരു വര്‍ഷം ശബരിമലയില്‍ ചുമതലയില്ലാത്ത തന്ത്രി ആ വര്‍ഷം മകരവിളക്കുനാളില്‍ പൊന്നമ്പലമേട്ടില്‍ ദിവ്യജ്യോതിക്ക് പൂജനടത്താനെത്തുമെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.
Post Your Comments