KeralaLatest News

ശബരിമലയിലെ മകര ജ്യോതി തെളിയിക്കാനുള്ള അവകാശം ആദിവാസികള്‍ക്ക്: ഒരുമാറ്റവും അനുവദിക്കില്ലെന്ന് ആംആദ്മി

ശബരിമല: ശബരിമല ബ്രാഹ്മണ്യവല്‍ക്കരിക്കാനുള്ള ഏത് ശ്രമത്തെയും ശക്തമായി എതിര്‍ക്കുമെന്ന് ആംആദ്മി. ശബരിമലയിലെ മകര ജ്യോതി തെളിയിക്കുന്നത് ഇനി ക്ഷേത്രതന്ത്രി ആയിരിക്കുമെന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ പ്രഖ്യാപനത്തിനെതിരെ പ്രതികരിക്കുകയായിരുന്നു ആംആദ്മി.

നൂറ്റാണ്ടുകളായി പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയിക്കുന്നത് ആദിവാസികളാണ്. അവരുടെ അവകാശമാണ് അത് തെളിയിക്കുക എന്നത്. അതിനെ ഇപ്പോള്‍ പൂര്‍ണ്ണമായും ബ്രാഹ്മണ്യവല്‍കരിക്കാനും അത് തെളിയിക്കാന്‍ തന്ത്രിയെ ചുമതലപ്പെടുത്താനുമുള്ള ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ തീരുമാനം അങ്ങേയറ്റം അപലപനീയമാണെന്നും ആം ആദ്മി പാര്‍ട്ടി കേരള കണ്‍വീനര്‍ സീ.ആര്‍. നീലകണ്ഠന്‍ അറിയിച്ചു.

ദേവസ്വം മന്ത്രിക്കും, പ്രസിഡന്റിനും ഇക്കാര്യത്തില്‍ ബ്രാഹ്മണ്യ വല്‍ക്കരണത്തിനുള്ള നിലപാടാണ്. ഇത് എതിര്‍ക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button