വാഷിങ്ടൻ: ഇസ്ലാമിക് സ്റ്റേറ്റിനെ മധ്യപൂര്‍വദേശത്തുനിന്ന് തുരത്തി സമാധാനം വീണ്ടെടുക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പിന്തുണ അറിയിച്ചു. അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനയുടെ ഉപസര്‍വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനുമായി വൈറ്റ് ഹൗസിലെ കൂടിക്കാഴ്ചയിലായിരുന്നു പ്രഖ്യാപനം.
കൂടിക്കാഴ്ചയിൽ സുരക്ഷാ ഭീഷണിക്കെതിരെയും പ്രതിരോധ സഹകരണത്തിനും യോജിച്ച് പ്രവര്‍ത്തിക്കാന്‍ ധാരണയായി. ഉഭയകക്ഷി ബന്ധം വര്‍ധിപ്പിക്കുന്നതോടൊപ്പം ഭീകരവാദത്തിനെതിരെയുള്ള പോരാട്ടം ശക്തമാക്കുന്നത് ഉൾപ്പെടെ മേഖലയിലെ പ്രധാന വിഷയങ്ങളും ചര്‍ച്ച ചെയ്തു. കൂടിക്കാഴ്ച ട്രംപിന്റെ നിര്‍ദിഷ്ട സൗദി അറേബ്യ സന്ദർശനത്തിനു മുന്നോടിയായിട്ടായിരുന്നു. ഇതിന്റെ ഭാഗമായി ഈ മാസം 21ന് നടക്കുന്ന ഉച്ചകോടിയിൽ 56 ഇസ്ലാമിക അറബ് രാജ്യങ്ങളിൽ നിന്നുള്ള രാഷ്ട്രത്തലവന്മാർ പങ്കെടുക്കും.
സൗദിയില്‍ പ്രധാനമായും മേഖലയിലെ ഇറാന്റെ കടന്നുകയറ്റം, ഭീകരവാദത്തിനെതിരായ പോരാട്ടം തുടങ്ങിയവയായിരിക്കും ചര്‍ച്ച ചെയ്യുക. സൗദി സന്ദര്‍ശനത്തിനുശേഷം ഇസ്രായിലേക്കു പോകുന്ന ട്രംപ് തുടർന്ന് വത്തിക്കാനിലേക്കും തിരിക്കും.
Post Your Comments