ഡൽഹി: മുത്തലാഖ് വിഷയത്തില്‍ സുപ്രീംകോടതിയില്‍ മുസ്ലിം വ്യക്തിനിയമ ബോര്‍ഡിന്റെ വാദം പൂര്‍ത്തിയായി. മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് മുത്തലാഖ് പാപമാണെന്നും അത് ചെയ്യുന്നവരെ ബഹിഷ്കരിക്കണമെന്നും ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയിട്ടുള്ളതായി സുപ്രീം കോടതിയെ അറിയിച്ചു.
അതേസമയം ഒറ്റയടിക്കുള്ള തലാഖ് അംഗീകരിക്കാതിരിക്കാന്‍ സ്ത്രീകള്‍ക്ക് പ്രത്യേക അവകാശം നല്‍കികൂടെയെന്ന് സുപ്രീം കോടതി വ്യക്തി നിയമ ബോര്‍ഡിനോട് ചോദിച്ചു. വിവാഹക്കരാറില്‍ ഇക്കാര്യം വ്യക്തമാക്കണമെന്നും സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് വാദത്തിനിടെ നിര്‍ദേശിച്ചു.
ഒറ്റയടിക്കുള്ള തലാഖിന് നിയമ സാധുതയില്ലെന്ന് വ്യക്തമാക്കണമെന്നും ഇക്കാര്യം താഴെ തട്ടില്‍ എല്ലാവര്ക്കും നിര്‍ദേശം നല്കാന് കഴിയുമോയെന്നും സുപ്രീം കോടതി മുസ്ലിം വ്യക്തിനിയമ ബോര്‍ഡിനോട് ആരാഞ്ഞു. എന്നാല്‍ ബോര്‍ഡ് നല്കുന്ന നിര്‍ദ്ദേശങ്ങള്‍ താഴെത്തട്ടിലുള്ളവര്‍ അംഗീകരിക്കണമെന്ന് നിര്‍ബന്ധമില്ല. അതേ സമയം സുപ്രീംകോടതിയുടെ നിര്‍ദേശം പരിഗണിച്ച് താഴെ തട്ടില്‍ ഇടപെടല്‍ നടത്തുമെന്നും ബോര്‍ഡ് കോടതിയെ അറിയിച്ചു.
Post Your Comments