MenLife Style

കഷണ്ടിയുള്ളവർക്ക് സന്തോഷിക്കാം; നിങ്ങളെ സംബന്ധിച്ചുള്ള പുതിയ പഠനറിപ്പോർട്ട് ഇങ്ങനെ

പെന്‍സില്‍വാനിയ : തലയില്‍ മുടിയുള്ളവരേക്കാളും മികച്ചവര്‍ കഷണ്ടിയുള്ളവവരാണെന്ന് പഠനറിപ്പോർട്ട്. ഇതിന് ഉദാഹരണമായി പ്രശസ്തരായ സ്റ്റീവ് ബാമര്‍, ഡ്വെയ്ന്‍ ജോണ്‍സണ്‍, വിന്‍ ഡീസല്‍ എന്നിവരില്‍ പൊതുവായി ഉണ്ടായിരുന്ന പ്രത്യേകത ഇവര്‍ക്ക് മൂന്ന് പേർക്കും തലയില്‍ മുടിയില്ലാത്തവരാണെന്നുള്ളതാണെന്നും ചൂണ്ടിക്കാട്ടുന്നു.

ആല്‍ബര്‍ട്ട് മാന്‍സിന്റെ നേതൃത്വത്തില്‍ പെന്‍സില്‍വാനിയ യൂണിവേഴ്സിറ്റിയില്‍ മുടിയുള്ളതും മുടിയില്ലാത്തതുമായ 59 പേരിലാണ് പഠനങ്ങൾ നടന്നത്. ഇതില്‍ മുടിയില്ലാതെ കഷണ്ടിത്തലയോടുകൂടിയവരാണ് നില്‍പ്പിലും നടപ്പിലും നോട്ടത്തിലും എല്ലാം മികച്ചതായി പഠനത്തില്‍ പങ്കടുത്തവര്‍ വിലയിരുത്തിയത്. ഇവർക്ക് ആത്മവിശ്വാസം കൂടുതൽ ഉള്ളതായും പഠനത്തിൽ കണ്ടെത്തി. മുടിയുള്ളവരെക്കാള്‍ ആകാരഭംഗി പോലും കഷണ്ടിയുള്ളവര്‍ക്കാണെന്നും പഠനം വ്യക്തമാക്കുന്നുണ്ട്.

shortlink

Post Your Comments


Back to top button