Latest NewsNewsGulfUncategorized

വില വര്‍ദ്ധനവും പൂഴ്ത്തിവയ്പ്പും തടയാന്‍ സൗദി

സൗദി: വില വര്‍ദ്ധനവും പൂഴ്ത്തിവയ്പ്പും തടയാന്‍ സൗദി. റമദാനിലേക്കുള്ള അവശ്യവസ്തുക്കള്‍ മാര്‍ക്കറ്റുകളില്‍ സ്‌റ്റോക്കുണ്ടെന്ന് ഉറപ്പുവരുത്താനും കൃത്രിമം തടയുവാനുമായി സൗദി ഉദ്യോഗസ്ഥര്‍ പരിശോധ തുടങ്ങി. അധികൃതർ വില ഉയര്‍ത്തുകയും സാധനങ്ങള്‍ പൂഴ്ത്തിവയ്ക്കുകയും അവധി കഴിഞ്ഞ സാധനങ്ങള്‍ വില്‍ക്കുകയും ചെയ്യുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി.

1900 എന്ന നമ്പറില്‍ വ്യാപാരികള്‍ക്കെതിരെ പരാതി ഉള്ളവര്‍ക്ക് വിളിച്ചറിയിക്കാവുന്നതാണ്. ഈ റമദാന്‍ മാസത്തില്‍ മാര്‍ക്കറ്റില്‍ അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുക, കൃത്രിമം തടയുക എന്നീ ലക്ഷ്യത്തേടെയാണ് സൗദി വാണിജ്യ നിക്ഷേപ മന്ത്രാലയം മാര്‍ക്കറ്റുകളില്‍ പരിശോധന ആരംഭിച്ചിട്ടുള്ളത്.

പരിശോധന ചില്ലറ വ്യാപാര മേഖലയിലാണ് തുടങ്ങിയിട്ടുള്ളത്. പ്രദര്‍ശിപ്പിച്ച സാധനങ്ങളില്‍ വില രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കുന്നുണ്ട്. സാധനങ്ങളുടെ കാലാവധി രേഖപ്പെടുത്തിയത് പരിശോധിച്ച് കാലാവധി കഴിയാത്ത സാധനങ്ങളാണ് വിറ്റഴിക്കുന്നതെന്നും ഉറപ്പ് വരുത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button