KeralaLatest News

തനിക്കെതിരെ കേസെടുത്തതിനെക്കുറിച്ച് കുമ്മനം പറയുന്നതിങ്ങനെ

തിരുവനന്തപുരം: ട്വിറ്ററില്‍ വീഡിയോ പോസ്റ്റ് ചെയ്തതിനെതിരെ ഇന്നലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ കേസെടുത്തിരുന്നു. ഇതിനെതിരെ പ്രതികരിച്ച് കുമ്മനം രംഗത്തെത്തി. തനിക്കെതിരെ കേസെടുത്തത് ജനശ്രദ്ധ തിരിക്കാനാണെന്ന് കുമ്മനം പറയുന്നു.

കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തിനുപിന്നാലെ സിപിഎം പ്രവര്‍ത്തകരുടെ ആഹ്ലാദപ്രകടനം എന്ന പേരില്‍ കുമ്മനം ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെയാണ് കേസെടുത്തത്. തനിക്കെതിരെ കേസെടുത്തതിലെ ഉദ്ദേശം വേറെയാണെന്നും ബിജെപിയെ തകര്‍ക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു.

കൊലപാതകവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിന്ന് ജനശ്രദ്ധതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും കുമ്മനം പറഞ്ഞു. കുമ്മനം പോസ്റ്റ് ചെയ്ത വീഡിയോ വ്യാജമാണെന്ന് സിപിഎം വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button