Latest NewsKeralaNews

കെ,.​എസ്.യു മാർച്ചിലെ മർദ്ദനം : ചോര പുരണ്ട വസ്ത്രങ്ങളുമായി പ്രതിപക്ഷം സഭയില്‍

 

തിരുവനന്തപുരം:പൊലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റ കെ.എസ്.യു പ്രവര്‍ത്തകരുടെ ചോര പുരണ്ട വസ്ത്രങ്ങളുമായി പ്രതിപക്ഷം നിയമസഭയിൽ. മെഡിക്കല്‍ പി.ജി ഫീസ് വര്‍ദ്ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മാര്‍ച്ച്‌ നടത്തിയ കെ.എസ്.യു പ്രവര്‍ത്തകരെ പൊലീസ് ക്രൂരമായി മർദ്ദിക്കുകയും അവർക്കു മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ നിഷേധിച്ച സംഭവത്തിലും പ്രതിപക്ഷം അതിശക്തമായി പ്രതിഷേധിച്ചു.

ഇത് സംബന്ധിച്ച അടിയന്തിര പ്രമേയത്തിന് ഹൈബി ഈഡൻ അനുമതി നേടുകയായിരുന്നു.അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ കെ എസ് യു പ്രവർത്തകർ പൊലീസിന് നേരെ അക്രമം അഴിച്ചു വിടുകയായിരുന്നുവെന്നാണ് സഭയിൽ പറഞ്ഞത്. ഒരു കാരണവും ഇല്ലാതെ പ്രവർത്തകരെ പോലീസ് അതിക്രൂരമായി മർദ്ദിക്കുകയായിരുന്നെന്നു ഹൈബി ഈഡൻ പറഞ്ഞു.

ഗുരുതരമായി പരിക്കേറ്റ പ്രവര്‍ത്തകര്‍ക്ക് ചികിത്സ നിഷേധിച്ചത് എന്തുകൊണ്ടാണെന്നും ഹൈബി ചോദിച്ചു. കൂടാതെ ഗുരുതരമായി പരിക്കേറ്റ പ്രവർത്തകർക്ക് മെഡിക്കൽ കോളേജിൽ ചികിത്സ നിഷേധിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഹൈബി ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button