
കൊച്ചി: ഭക്ഷണത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ നടുറോഡില്‍ വെച്ച് യുവാവ് ഹോട്ടലുടമയെ കുത്തിക്കൊന്നു. തമിഴ്‌നാട് സ്വദേശിയാണ് കുത്തിയത്. പട്ടാപ്പകലാണ് കൊല നടന്നത്. വൈറ്റിലയിലെ സിബിന്‍ ഹോട്ടല്‍ ഉടമ ജോണ്‍സണ്‍(48) ആണ് കുത്തേറ്റ് മരിച്ചത്.
ഭക്ഷണത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവിലാണ് ജോണ്‍സന് കുത്തേറ്റത്. ജോണ്‍സണെ കുത്തിയ ശേഷം പ്രതി ഓടി രക്ഷപ്പെടുകയും ചെയ്തു. പ്രതിയെ പിടികൂടാനുള്ള തിരച്ചില്‍ തുടങ്ങി കഴിഞ്ഞു.
Post Your Comments