ബുണ്ടല്‍ഖണ്ഡ്: തന്നെ സ്‌നേഹിച്ച് വഞ്ചിച്ച യുവാവിനെ കാമുകി കല്യാണപ്പന്തലില്‍ നിന്ന് തട്ടിക്കൊണ്ടുപോയി. സിനിമയെ വെല്ലുന്ന ഈ ക്ലൈമാക്‌സ് വിവാഹവേദിയില്‍ അരങ്ങേറിയത് ഉത്തര്‍പ്രദേശിലെ ബുണ്ടല്‍ഖണ്ഡിലാണ്്. വിവാഹവേദിയല്‍ അണിഞ്ഞൊരുങ്ങിയിരുന്ന വരന്റെ തലയ്ക്കുനേര്‍ക്ക് തോക്കുചൂണ്ടിയാണ് യുവതി തന്റെ കാമുകനെ എസ്‌യുവി കാറില്‍ തട്ടിക്കൊണ്ടുപോയത്. അശോക് യാദവ് എന്ന യുവാവാണ് തട്ടിക്കൊണ്ടുപോകപ്പെട്ട വരന്‍. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.
25 വയസുള്ള യുവതിയ്‌ക്കൊപ്പം കാറില്‍ രണ്ടു ചെറുപ്പക്കാര്‍ കൂടിയുണ്ടായിരുന്നു. തോക്കുചൂണ്ടി കാമുകനെ കാറില്‍കയറ്റി അതിവേഗം ഓടിച്ചുകൊണ്ടുപോകുകയായിരുന്നു. വിവാഹവേദയിലുണ്ടായിരുന്ന നൂറുകണക്കിന് ആളുകള്‍ക്ക് യുവതിയുടെ ഈ തട്ടിക്കൊണ്ടുപോകല്‍ നിസഹായരായി നോക്കിനില്‍ക്കാനെ കഴിഞ്ഞുള്ളൂ.
ഈ മനുഷ്യന്‍ എന്നെയാണ് സ്‌നേഹിക്കുന്നത്. മറ്റൊരാളെ വിവാഹം കഴിച്ച് എന്നെ ചതിക്കാനാണ് ഇപ്പോള്‍ നോക്കുന്നത്, അത് ഞാന്‍ എന്തായാലും അനുവദിക്കില്ല – വിവാഹവേദിയില്‍ നവവരനായി അണിഞ്ഞൊരുങ്ങിയിരിക്കുന്ന അശോക് യാദവിനെ നോക്കി യുവതി അലറി. തുടര്‍ന്ന് യാദവിന്റെ തലയ്ക്കുനേര്‍ക്ക് തോക്കുചൂണ്ടി കറില്‍ക്കയറ്റിക്കൊണ്ടുപോകുകയായിരുന്നു.
ജോലിസ്ഥലത്ത് വെച്ചാണ് അശോക് യാദവും യുവതിയും കണ്ടുമുട്ടിയതും തുടര്‍ന്ന് പ്രണയിച്ചതും. ഇവര്‍ കുറെക്കാലമായി ഒന്നിച്ചായിരുന്നു താമസമെന്നും ചിലര്‍ പറഞ്ഞു. രഹസ്യമായി വിവാഹം കഴിച്ചിരുന്നുവെന്നും ചിലര്‍ പറയുന്നു. കുടുംബാംഗങ്ങളുടെ നിര്‍ബന്ധത്തിന് വഴങ്ങി അശോക് യാദവ് വേറെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതോടെയാണ് യുവതി കടുംകൈ കാണിച്ചത്.
യുവതിക്കെതിരെ വധുവിന്റെ വീട്ടുകാര്‍ പൊലീസില്‍ പരാതി കൊടുത്തിട്ടുണ്ട്.
Post Your Comments