പിഡിപി നേതാവായ അബ്ദുള്‍ നാസര്‍ മഅ്ദനിയെ അറസ്റ്റ് ചെയ്യാന്‍ വിസമ്മതിച്ചതാണ് തന്റെ കഷ്ടകാലത്തിന്റെ തുടക്കമെന്ന് ഡിജിപിയും മുന്‍ വിജിലന്‍സ് ഡയറക്ടറുമായ ഡോ. ജേക്കബ് തോമസ്. ഔദ്യോഗിക ജീവിതത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന പുസ്തകത്തിലാണ് ജേക്കബ് തോമസിന്റെ വെളിപ്പെടുത്തല്‍.
കറന്റ്ബുക്സ് പ്രസിദ്ധീകരിക്കുന്ന പുസ്തകം ഈ മാസം 22ന് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രകാശനം ചെയ്യുന്നത്. എഎസ്പിയായി സര്‍വീസില്‍ പ്രവേശിച്ച് വിജിലന്‍സ് ഡയറക്ടറുടെ പദവിയില്‍നിന്ന് അവധിയില്‍ കഴിയുന്ന ജേക്കബ് തോമസിന്റെ 250 പേജ് വരുന്ന പുസ്തകത്തില്‍ സപ്ലൈകോ എംഡിയായിരിക്കെ വകുപ്പില്‍ നടന്ന കോടികളുടെ ക്രമക്കേടുകളെക്കുറിച്ചും വ്യക്തമാക്കുന്നുണ്ട്.
Post Your Comments