Latest NewsKeralaNattuvarthaNews

കുടിവെള്ളം ലീഗുകാർക്കു മാത്രം, കയ്യാങ്കളിയിലെത്തി കുടിവെള്ള വിതരണം

കൃഷ്ണകുമാർ മഞ്ചേരി
മലപ്പുറം: മലപ്പുറം നഗരസഭയില്‍ കുടിവെള്ളം വിതരണം ചെയ്യുന്നത് ലീഗുകാര്‍ക്ക് മാത്രമാണെന്ന് പരാതി. പരാതി നല്‍കാന്‍ ചെന്നവരെ വാര്‍ഡ് കൗണ്‍സിലറുടെ ഭര്‍ത്താവും ലീഗ് പ്രവര്‍ത്തകരും ചേര്‍ന്നു മര്‍ദ്ദിച്ചു. നഗരസഭയുടെ 20ാം വാര്‍ഡില്‍ ചെമ്മങ്കടവില്‍ വിതരണം ചെയ്യുന്ന കുടിവെള്ളം മുസ്ലീം ലീഗ് അനുഭാവികളുടെ വീട്ടില്‍ മാത്രമാണ് നല്‍കുന്നതെന്നാണ് പരാതി.

നഗരസഭയുടെ ഫണ്ട് ഉപയോഗിച്ചാണ് കുടിവെള്ളം വിതരണം ചെയ്യുന്നത്. ഇതിനെതിരേ പരാതി പറയാന്‍ ഡിവൈഎഫ്‌ഐ വാര്‍ഡ് കൗണ്‍സിലര്‍ തറയില്‍ ബുഷ്‌റയെ സമീപിച്ചപ്പോഴാണ് അവരുടെ ഭര്‍ത്താവും, ലീഗ് പ്രവര്‍ത്തകരും ചേര്‍ന്ന് മര്‍ദനം അഴിച്ചു വിട്ടത്. ഞങ്ങള്‍ ഭരിക്കുന്ന നഗരസഭയില്‍ ഇഷ്ടമുള്ളവര്‍ക്ക് വെള്ളവും മറ്റും വിതരണം ചെയ്യും. ഇതിനെ എതിര്‍ത്താല്‍ വച്ചേക്കില്ലെന്നു പറഞ്ഞായിരുന്നു മര്‍ദ്ദനം. ഡിവൈഎഫ്‌ഐ ചെമ്മങ്കടവ് യൂണിറ്റ് സെക്രട്ടറി ഷിബിലി, പ്രസിഡന്റ് റിനേഷ്, നൗഷാദ്, ശ്യാം എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവര്‍ മലപ്പുറം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button