KeralaLatest NewsNews

വെളളാപ്പളളിയുടെ ഗുഡ് സര്‍ട്ടിഫിക്കെറ്റിലും വിഎസ് വീഴില്ല; മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസ് സഭയില്‍ ഉന്നയിച്ച്‌ വിഎസ്

തിരുവനന്തപുരം : വെളളാപ്പളളിയുടെ ഗുഡ് സര്‍ട്ടിഫിക്കെറ്റ് ലഭിച്ച് ഒരു ദിവസം പിന്നിടും മുന്‍പേ മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസ് സഭയില്‍ ഉന്നയിച്ച് നിലപാടില്‍ മാറ്റമൊന്നും വന്നിട്ടില്ലെന്ന് വ്യക്തമാക്കി വിഎസ് വീണ്ടും.

ഇന്നലെ ആലപ്പുഴയില്‍ നടന്ന ചടങ്ങിനിടെയാണ് വിഎസ് അച്യുതാനന്ദന്‍ നല്ല മനുഷ്യനാണെന്നും ഈഴവര്‍ക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും വെളളാപ്പളളി പറഞ്ഞത്. തനിക്കെതിരെ ഒരുപാട് കാര്യങ്ങള്‍ പറഞ്ഞുനടന്നെങ്കിലും സത്യം മനസിലാക്കിയ അദ്ദേഹം ഇപ്പോള്‍ ഒന്നും മിണ്ടുന്നില്ല. അദ്ദേഹം ക്ഷിപ്രകോപിയും ക്ഷിപ്രപ്രസാദിയുമാണെന്നും വെളളാപ്പളളി പറഞ്ഞിരുന്നു.

മൈക്രോഫിനാന്‍സ് തട്ടിപ്പുകേസില്‍ അന്വേഷണം വൈകിപ്പിക്കുന്നത് ഖേദകരമാണെന്നും പ്രത്യേക അന്വേഷണ സംഘത്തെ ഇതിനായി നിയോഗിക്കണമെന്നും വിഎസ് സഭയില്‍ ആവശ്യപ്പെട്ടു. നിലവില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും അന്വേഷണം വൈകുന്നുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്നും മുഖ്യമന്ത്രി മറുപടി നല്‍കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button