KeralaLatest NewsNews

അപമാസ്മാര രോഗം പ്രകടിപ്പിച്ച കുഞ്ഞിനെ രക്ഷിക്കാന്‍ സഹായിച്ച കെ.എസ്.ആര്‍.ടി.സി ബസ് കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും മന്ത്രിയുടെ ശമ്പളത്തില്‍ നിന്നും 50,000/- രൂപ പാരിതോഷികം

തിരുവനന്തപുരം•ശനിയാഴ്ച രാത്രി 10 മണിയോടെ അങ്കമാലിയില്‍ നിന്നും ചങ്ങനാശ്ശേരിയിലേക്ക് പുറപ്പെട്ട കെ.എസ്.ആര്‍.ടി.സി ബസില്‍, മൂവാറ്റുപുഴയില്‍ നിന്നും കയറിയ നാല് വയസ്സുള്ള കുഞ്ഞിന് അപസ്മാര ലക്ഷണം കാണിച്ചപ്പോള്‍, ടാക്‌സി പിടിച്ച് ആശുപത്രിയില്‍ പോകുവാന്‍ മാര്‍ഗ്ഗമില്ലെന്ന് മനസിലാക്കി, ഏവര്‍ക്കും മാതൃകയായി ആശുപത്രിയില്‍ എത്തിക്കുന്നതിനും മറ്റും അസാധാരണമായ മാതൃക പ്രവര്‍ത്തനം നടത്തിയ ചങ്ങനാശ്ശേരി ഡിപ്പോയിലെ കണ്ടക്ടര്‍റും, ഡ്രൈവറും ആയ ശ്രീ. ബിനു അപ്പുക്കുട്ടന്‍, ശ്രീ. കെ.വി വിനോദ് കുമാര്‍ എന്നിവര്‍ക്ക്, തന്റെ മന്ത്രി പദവിയില്‍ നിന്നും ലഭിക്കുന്ന ആദ്യ ശമ്പളത്തില്‍ നിന്ന് 25000 രൂപാ വീതം നല്‍കാന്‍ തീരുമാനിച്ചതായി ഗതാഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടി അറിയിച്ചു.

കണ്ടക്‌റും, ഡ്രൈവറുമായ ബിനു അപ്പുകുട്ടന്‍, കെ.വി വിനോദ് കുമാര്‍ എന്നിവരെ മന്ത്രി നേരിട്ട് വിളിച്ച് അഭിനന്ദിക്കുകയും പാരിതോഷികം പ്രഖ്യാപിച്ചത് അറിയിക്കുകയും ചെയ്ത്. ഇത് സമൂഹത്തിനാകെ മാതൃകയാകണം. ഓരോ കെ.എസ്.ആര്‍.ടി.സി ജീവനക്കാരനും ഇതുപോലെ തങ്ങളുടെ യാത്രക്കാരോട് പെരുമാറുവാന്‍ പ്രേരണയായി ഇത് മാറണം. ഗതാഗത വകുപ്പ് ജനങ്ങള്‍ക്കാകെ നല്ല സേവനം നല്‍കുന്നതിലൂടെ പൊതുഗതാഗതം കൂടുതല്‍ ജനകീയമാകുമെന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button