ഡൽഹി: പാക്കിസ്ഥാന് വീണ്ടും ഇന്ത്യയുടെ മുന്നറിയിപ്പ്. പ്രകോപനം തുടര്‍ന്നാല്‍ ഇനി നോക്കിയിരിക്കില്ലെന്നും ശക്തമായി തിരിച്ചടിക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ് നാഥ് സിംഗ്. ഭീകരസംഘടനകളെ അമര്‍ച്ചചെയ്യാന്‍ പാക്കിസ്ഥാന് കഴിയുന്നില്ലെങ്കില്‍ ഇന്ത്യ ശക്തമായി പ്രതികരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്രതീക്ഷിത ആക്രമണങ്ങളാകും ഇനി ഉണ്ടാവുക. ഭീകരവേട്ട നടത്തുന്ന വിവരം മുന്‍കൂട്ടി അറിയിക്കില്ലെന്നും അത് ചെയ്തുകാണുക്കുകയേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാക്ക് ഭീകരര്‍ ഇന്ത്യയില്‍ കൂടുതല്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിടുന്നതായുള്ള അമേരിക്കയുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് പ്രതികരണം. അടുത്തിടെ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനവും നുഴഞ്ഞുകയറ്റവും വ്യാപകമായിരുന്നു.
Post Your Comments