
വാഷിംഗ്ടണ്‍: ചെറുയാത്രാ വിമാനം തകര്‍ന്നുവീണു രണ്ടുമരണം. അമേരിക്കയിലെ ന്യൂജേഴ്സി റ്റാറ്റർബോറോ വിമാനത്താവളത്തിനു സമീപമാണ് സംഭവം. രണ്ടു ജീവനക്കാര്‍ മരിച്ചു.
വിമാനം നിലത്തിറക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് വിവരം. സ്വകാര്യ വ്യക്തിയുടെ ചെറുയാത്രവിമാനമാണ് അപകടത്തിൽപ്പെട്ടത്. എന്നാൽ വിമാനം ആരുടേതാണെന്ന വിവരം പുറത്തുവിട്ടിട്ടില്ല.
വിമാനം നിലത്തിറക്കാൻ ശ്രമിക്കുന്നതിനിടെ സമീപത്തെ കെട്ടിടങ്ങളിൽ ഇടിച്ച് തകർന്നു വീഴുകയായിരുന്നു.
Post Your Comments