Latest NewsKerala

ആശുപത്രിയില്‍ ഉമ്മന്‍ ചാണ്ടിയുടെ പ്രതിഷേധം

 

തിരുവനന്തപുരം : കെ.എസ്.യു. പ്രവര്‍ത്തകര്‍ക്ക് ചികിത്സ നിഷേധിച്ചു എന്നാരോപിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഉമ്മന്‍ ചാണ്ടിയും കെ.സി. ജോസഫും പ്രതിഷേധിച്ചു. സര്‍ക്കാരിന്റെ സ്വാശ്രയ മെഡിക്കല്‍ പി.ജി. ഫീസ് വര്‍ദ്ധനക്കെതിരെ ജനാധിപത്യ രീതിയില്‍ പ്രതിഷേധിച്ച കെ.എസ്.യു വിദ്യാര്‍ഥികളെ ആസൂത്രിതമായാണ് പോലീസ് ആക്രമിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സര്‍ക്കാരിന്റെ സ്വാശ്രയ മെഡിക്കല്‍ പി.ജി. ഫീസ് വര്‍ദ്ധനക്കെതിരെയുള്ള സമരത്തില്‍ കെ.എസ്.യു. പ്രവര്‍ത്തകരും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടിട്ടാണ് മര്‍ദനമേറ്റ വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും വളരെ ക്രൂരമായ നടപടിയാണെന്നും ഉമ്മന്‍ ചാണ്ടി സംഭവത്തോട് പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button