ന്യൂഡല്‍ഹി : കാലവര്‍ഷത്തെ കുറിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം മെയ് 30ന് കേരള തീരത്തെത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കണക്കു കൂട്ടിയതിനെക്കാള്‍ രണ്ട് ദിവസം മുന്‍പ് എത്തും. ആന്‍ഡമാന്‍ ദ്വീപുകളില്‍ ഇക്കഴിഞ്ഞ ഞായറാഴ്ച തന്നെ കാലവര്‍ഷം എത്തി. അവിടെ ശക്തമായ മഴ രണ്ടു ദിവസമുണ്ടാകുമെന്നാണ് പ്രവചനം.
സാധാരണയായി ജൂണ്‍ ഒന്നിനാണ് കേരളത്തില്‍ കാലവര്‍ഷം ആരംഭിക്കുന്നത്. എന്നാല്‍ ഇത് മുന്നോട്ടോ പിന്നോട്ടോ പോകാനുള്ള സാധ്യതയും അവര്‍ തള്ളികളയുന്നില്ല. എല്‍നിനോ പ്രതിഭാസത്തിന്റെ ഭീഷണി ഒഴിഞ്ഞതോടെ ഈ വര്‍ഷം കൂടുതല്‍ മഴ ലഭിക്കുമെന്നും മുമ്പ് കാലാവസ്ഥ കേന്ദ്രം അറിയിച്ചിരുന്നു.
Post Your Comments