CinemaMollywoodLatest NewsNewsMovie SongsEntertainmentKollywood

‘ചന്തു’വായി വീണ്ടും മമ്മൂട്ടി!!!

ചന്തു വെന്ന വടക്കന്‍ പാട്ട് നായകനെക്കുറിച്ച് പറയുമ്പോള്‍ ആദ്യം മലയാളികള്‍ ഓര്‍ക്കുന്നത് മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയെയാണ്. അതിനു കാരണം സംവിധായകന്‍ ഹരിഹരനും. എംടിയുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത് 1989ല്‍ പുറത്തെത്തിയ ചിത്രമാണ് ‘ഒരു വടക്കന്‍ വീരഗാഥ’. ചിത്രത്തില്‍ നായകകഥാപാത്രം ‘ചന്തു ചേകവറാ’യി മമ്മൂട്ടി തകര്‍ത്തഭിനയിച്ചു.

ബിഗ്‌ ബജെറ്റില്‍ രണ്ടാമൂഴം സിനിമയാകുന്നുവെന്ന വാര്‍ത്ത വന്നതുമുതല്‍ ഹരിഹരന്‍- മമ്മൂട്ടി പേരുകള്‍ ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ എം ടി യുടെ രണ്ടാമൂഴം സിനിമയാക്കുന്നുവെന്നും തന്‍റെ സ്വപ്ന പദ്ധതിയാണെന്നും പറഞ്ഞിരുന്ന ഹരിഹരന്‍ പിന്നീടു ഈ ചിത്രം ഉപേക്ഷിച്ചുവെന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ മറ്റൊരു ബിഗ്‌ ബജെറ്റ് ചിത്രവുമായി ഹരിഹരനും മമ്മൂട്ടിയും ഒരുമിക്കുന്നതായി സൂചന.

സംവിധായകന്‍ രഞ്ജിത്തുമായി ചേര്‍ന്ന് മറ്റൊരു വടക്കന്‍പാട്ട് നായകനായ ‘പയ്യംപിള്ളി ചന്തു’വിന്റെ കഥ സിനിമയാക്കാന്‍ പോവുകയാണെന്ന് ഹരിഹരന്‍ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button