പാമ്പാടി: ഒരു കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ മറ്റുള്ളവർ മാതൃകയാക്കേണ്ട കാര്യമാണ് ഒരു കെ.എസ്.ആർ.ടി.സി ബസിന്റെ ഡ്രൈവറും കണ്ടക്ടറും ചെയ്തത്. ശനിയാഴ്ച രാത്രി 10 മണിയോടെ അങ്കമാലിയിൽ നിന്നും ചങ്ങനാശേരിയിലേക്ക് 7 യാത്രക്കാരോട് കൂടി പുറപ്പെട്ടു. മുവാറ്റുപുഴ എത്തിയപ്പോൾ 4 വയസുള്ള കുഞ്ഞുമായി ദമ്പതികൾ കേറി. കുറച്ച ദൂരം പിന്നിട്ടപ്പോഴേക്കും കുഞ്ഞ് അപസ്മാര ലക്ഷണങ്ങൾ കാട്ടാൻ തുടങ്ങി.
ഇത് ശ്രദ്ധയിൽ പെട്ട കണ്ടക്ടറും ബസ് യാത്രക്കാരും കാര്യം തിരക്കിയപ്പോഴാണ് വയ്യാത്ത കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജിൽ കുട്ടികളുടെ ആശുപത്രിയിൽ കൊണ്ടുപോകുകയാണെന്ന്. ടാക്സി കൂലി കൊടുക്കാൻ പൈസ ഇല്ലാത്തതുകൊണ്ടാണ് ഇവർ ബസിൽ കേറിയത്. പക്ഷെ അല്പം കൂടി കഴിഞ്ഞപ്പോൾ കുഞ്ഞിന്റെ നില വഷളായി തുടങ്ങി കണ്ടക്ടറും ബസ് യാത്രക്കാരും ചേർന്ന് പ്രഥമ ശ്രുശൂഷ നൽകി. ആ സമയം കൊണ്ട് ഡ്രൈവർ ബസുമായി ആശുപത്രി ലക്ഷ്യമാക്കി കുതിച്ചു. മോനിപ്പള്ളിയിലെ ആശുപത്രിയിൽ എത്തിച്ച്. മുക്കാൽ മണിക്കൂറോളം അത്യാഹിത വിഭാഗത്തിൽ ചെലവഴിച്ചു.
തുടർന്ന് ദമ്പതികളെയും കുഞ്ഞിനെയും കൂട്ടി വീണ്ടും ബസ് പുറപ്പെട്ടു. അവിടുന്ന് ഏറ്റുമാനൂർ എത്തിക്കുകയും ഓട്ടോറിക്ഷ ഏർപ്പാട് ചെയ്തത് ഓട്ടോ കൂലിയും കൊടുത്തു വിട്ടു.
Post Your Comments