പെഷവാർ: അയല്‍ രാജ്യങ്ങളുമായി മികച്ച ബന്ധം പുലര്‍ത്താത്ത പാക്ക് നയങ്ങളെ വിമര്‍ശിച്ച് മുന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി. താന്‍ പ്രസിഡന്റായിരുന്നപ്പോള്‍ ഇന്ത്യ, അഫാഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളുമായി മികച്ച സൗഹൃദത്തിലായിരുന്നു. എന്നാല്‍ ഇന്ന് നവാസ് ഷെരീഷ് പിന്തുടരുന്നത് ഇതിന് വിപരീതമായ കാര്യങ്ങളാണന്നെും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ അനുകരിക്കുന്നത് അമേരിക്കന്‍ ശൈലിയാണ്. ഇതുമൂലം അതിര്‍ത്തിയില്‍ സമാധാനം നഷ്ടപ്പെട്ടു. ഈ നില തുടരുന്നത് രാജ്യത്തിന് ഭീഷണിയാണെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.
ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി മികച്ച ബന്ധം കാത്തു സൂക്ഷിക്കണം. അതിര്‍ത്തിയില്‍ സമാധാനം നില നിര്‍ത്തണം. അല്ലെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും, ഇനിയൊരു യുദ്ധത്തിന് തങ്ങള്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പെഷവാറില്‍ ഒരുറാലിയെ അഭിസംബാധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Post Your Comments