ന്യൂഡൽഹി: പിണറായി വിജയനെ പേടിയാണങ്കില്‍ ഗവര്‍ണര്‍ പദവയില്‍ നിന്ന് പി.സദാശിവം ഇറങ്ങി പോകണമെന്ന് താൻ പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നുവെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്. കൊലപാതകം നടന്ന കണ്ണൂരില്‍ ഗവര്‍ണര്‍ പോകാതിരുന്നത് എന്തുകൊണ്ടാണെന്നും. കളക്ടറേയും ചീഫ് സെക്രട്ടറിയേയും ഗവര്‍ണര്‍ വിളിച്ച് വരുത്തണമായിരുന്നുവെന്നും ശോഭാ സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു.
രാജീവ് പ്രതാപ് റൂഡി തനിക്കെതിരെയല്ല പറഞ്ഞത്. മാധ്യമങ്ങള്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ വളച്ചൊടിച്ചാണ്. മാന്യമായിട്ട് പെരുമാറണം എന്ന് അദ്ദേഹം പറഞ്ഞതിൽ എന്ത് തെറ്റാണുള്ളതെന്നും ശോഭ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Post Your Comments