തിരുവനന്തപുരം: തനിക്കെതിരെ ഒരു അസത്യ പ്രചാരണം നടക്കുന്നതായും അതിനെതിരെയാണ് ഈ കുറിപ്പെന്നും വിശദമാക്കി വീണ ജോർജ്ജ് എം എൽ എ. തന്റെ ഫേസ് ബുക്കിലാണ് വാർത്തകളുടെ അടിസ്ഥാനത്തിൽ വീണ നിലപാട് വ്യക്തമാക്കിയത്. ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:
“എനിയ്‌ക്കെതിരെ ഒരു അസത്യപ്രചരണം നടക്കുന്നതായി അറിഞ്ഞ സാഹചര്യത്തിലാണീ കുറിപ്പ്.
2016-17 സാമ്പത്തികവര്‍ഷം എം എല്‍ എ പ്രാദേശികവികസനഫണ്ടില്‍ നിന്ന് ഞാന്‍ ഒരു രൂപയും ചെലവഴിച്ചില്ല എന്നാണ് പ്രചരണം.ഞാന്‍ മാത്രമല്ല..പത്തനംതിട്ട ജില്ലയിലെ മറ്റ് എം എല്‍ എമാരും ചെലവഴിച്ചില്ലെന്നാണ് വിവരാവകാശരേഖ. (കോന്നി, അടൂര്‍ ,തിരുവല്ല എം എല്‍ എമാരും ചെലവഴിച്ചില്ലെന്നും,റാന്നി എം എല്‍ എ ചെലവഴിച്ചത് 7 ലക്ഷം രൂപയെന്നും).
എന്നാല്‍ ടാര്‍ജറ്റ് ഞാനാണ്.
സത്യം എന്താണ്?
——————————
എം എല്‍ എ പ്രാദേശികഫണ്ടില്‍ നിന്ന് ശാസ്ത്രപോഷിണി ലാബുകള്‍(ബഹു.മന്ത്രിയുടെ നിര്‍ദേശം അനുസരിച്ച)്, കുടിവെള്ളത്തിനായി ലൈന്‍ എക്‌സ്റ്റന്‍ഷന്‍, ഗ്രാമീണറോഡുകളുടെ ടാറിംങ്, കോണ്‍ക്രീറ്റിംങ്, സ്‌കൂള്‍ ബസ് ഉള്‍പ്പടെ പ്രൊപ്പോസലുകള്‍ നല്‍കിയിട്ടുണ്ട്. ഞാന്‍ മാത്രമല്ല, മറ്റ് എം എല്‍ എമാരും നല്‍കിയതായി മനസ്സിലാക്കുന്നു. ഭരണാനുമതി ലഭിച്ചവയുണ്ട്. വര്‍ക്ക് നടന്നവയുണ്ട്. നടക്കാനുമുണ്ട്.
എന്നാല്‍ ഫണ്ട് വിനിയോഗിച്ചതായി രേഖ ഉണ്ടാകുന്നത് വര്‍ക്കുകളുടെ ബില്ലുകള്‍ മാറുമ്പോഴാണ്.
അത് ഈ സാമ്പത്തികവര്‍ഷവും (2017-18) അടുത്ത സാമ്പത്തികവര്‍ഷവും കൊണ്ടാണ് പൂര്‍ണമാവുക. അതുകൊണ്ട് നിലവില്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം ചെലവഴിച്ച തുക പൂജ്യം ആയിട്ടാകും രേഖ. ഡെപ്പോസിറ്റ് വര്‍ക്കല്ലാത്ത എല്ലാ വര്‍ക്കുകളുടെയും കേരളത്തിലെ മറ്റ് എം എല്‍ എമാരുടെ കാര്യത്തിലും സ്ഥിതി ഇതാണ്.
ഇനി ഈ വിവരാവകാശത്തില്‍ മറ്റൊരു കാര്യവും ഉണ്ട്. മുന്‍ എം എല്‍ എയുെട ഫണ്ടിലെ 85 ലക്ഷമാണ് ഞാന്‍ 2016-17 വര്‍ഷം ചെലവഴിച്ചതെന്ന്. മുന്‍ എം എല്‍ എ ആ 85 ലക്ഷം ചെലവഴിച്ചില്ല എന്നാണല്ലോ അതിന്റെ അര്‍ത്ഥം. (ഇത് പറയില്ല. പറഞ്ഞാല്‍ പോയില്ലേ)
വിവരാവകാശത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടു.
കൊടുത്തിട്ടുള്ള പ്രപ്പോസലുകളും ഇപ്പോള്‍ നടക്കുന്ന വര്‍ക്കുകളും എങ്ങനെയാണ് ഇ്ല്ലാതെയായി പോകുന്നത് എന്ന്. അപ്പോള്‍ ഞാന്‍ ശ്രീ റഷീദ് ആനപ്പാറയെ വിളിച്ചിരുന്നു. അദ്ദേഹം പറഞ്ഞതില്‍ നിന്നാണ് എനിക്ക് കാര്യങ്ങള്‍ വ്യക്തമായത്. ഫണ്ട് വിനിയോഗിച്ചതിന്റെ expenditure കാണിക്കുക ബില്ലുകള്‍ മാറുമ്പോഴാണ്. അതിന് സമയം എടുക്കും
ആറന്മുളനിയോജകമണ്ഡലത്തില്‍ മുന്‍പുള്ള 5 വര്‍ഷം നടന്ന വികസനപ്രവര്‍ത്തനങ്ങളുടെ 5 ഇരട്ടി കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് നടന്നിട്ടുണ്ട്. മാത്രമല്ല ബിനാമിവര്‍ക്കുകളല്ല, ഇടെന്‍ഡറിലൂടെ സുതാര്യമായി സമയബന്ധിതമായാണ് നടപടികള്‍. ഇതിലൊക്കെയുള്ള വെപ്രാളം ചിലര്‍ക്കുണ്ടാകുന്നത് സ്വാഭാവികം.
(ക്യാരി ഓവര്‍ ചെയ്യാത്ത ആസ്തിവികസന ഫണ്ട് മുന്‍ കാലയളവില്‍ എത്രത്തോളം ചെലവഴിച്ചുവെന്ന് ഒന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. )
Post Your Comments