ശ്രീനഗർ: കശ്മീര്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ സൈന്യത്തിന്റെ വെടിവയ്പ്പും ഷെല്ലാക്രമണം. രജൗറി സെക്ടറിലെ ചിത്തി ബക്രി മേഖലയില്‍ പുലർച്ചെ 6.45 വെടിനിർത്തൽ കരാർ ലംഘിച്ച പാകിസ്ഥാൻ ഇപ്പോഴും ആക്രമണം തുടരുകയാണ്. ഇന്ത്യ ശക്തമായി തിരിച്ചടിക്കുകയാണ്. പാക്കിസ്ഥാൻ ഏഴിൽ അധികം ഗ്രാമങ്ങളാണ് ലക്ഷ്യമിട്ടത്. അതേസമയം, ജനവാസ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള പാക് വെടിവയ്പ്പ് തുടരുന്നതിനാൽ സുരക്ഷാസേന, നാട്ടുകാരെ മാറ്റിപ്പാർപ്പിക്കുകയാണ്.
ഇന്നലെ രജൗറി ജില്ലയിൽ നിയന്ത്രണരേഖയ്ക്കു സമീപം പാക്ക് വെടിവയ്പ്പിൽ രണ്ടു നാട്ടുകാർ കൊല്ലപ്പെട്ടിരുന്നു. നാലു സൈനികർ ഉൾപ്പെടെ ഒൻപതു പേർക്കാണ് പരുക്കേറ്റത്. ഇന്നലെ നടത്തിയ വെടിവയ്പ്പിൽ 35 ഗ്രാമങ്ങളാണ് പാക്കിസ്ഥാൻ ലക്ഷ്യമിട്ടത്. ഇതേത്തുടർന്ന് 193 കുടുംബങ്ങളെ ഷെൽട്ടർ ക്യാംപിലേക്കു മാറ്റിപ്പാർട്ടിച്ചു. കൂടാതെ, നൗഷേരാ മേഖലയിലെ 51 സ്കൂളുകളും മഞ്ചാക്കോട്ട, ഡൂംഗി മേഖലകളിലെ 36 സ്കൂളുകളും അനിശ്ചിതകാലത്തേക്ക് അടച്ചു.
Post Your Comments