മലപ്പുറം.
വളപുരം – കുളത്തൂർ അമ്പലപ്പടി റോഡ് പൊട്ടിപൊളിഞ്ഞ് കുളം ആയി. ഫണ്ടനുവധിചിട്ടും പ്രവർത്തി ആരംഭിച്ചിട്ടില്ല.
വളപുരം : വളപുരം – കുളത്തൂർ അമ്പലപ്പടി റോഡ് പൊട്ടിപൊളിഞ്ഞ് വർഷങ്ങളായിട്ടും വേണ്ടപ്പെട്ടവർ തിരിഞ്ഞ് നോക്കുന്നില്ല എന്ന് നാട്ടുകാർക്ക് പരാതി. പത്ത് വർഷമായി ഈ റോഡിൽ കാര്യമായി ഒരു വർക്കും നടന്നിട്ടില്ല എന്നും, പൊട്ടിപൊളിഞ്ഞ് യാത്ര ദുഷ്കരമായ സ്ഥിതി ജില്ലാ പഞ്ചായത്ത് മെമ്പറെയും എം.എൽ.എ.യോടും നാട്ടുകാർ പരാതിപെട്ടിരുന്നു. പരാതി സ്വീകരിച്ച ജില്ലാ പഞ്ചായത്തിൽ നിന്നും റോഡിനുള്ള ഫണ്ട് അനുവദിക്കുകയും മൂർക്കനാട് പഞ്ചായത്തിന്റെ അധീനതയിലുള്ള വളപുരം KP കുളമ്പ് മുതൽ അമ്പലപ്പടി വരെയുള്ള ഭാഗം കഴിഞ്ഞ ദിവസം വർക്ക് നടത്തുകയും ചെയ്തു.
വളപുരം – അമ്പലപ്പടി റോഡിൽ ഏറ്റവും മോശമായ ഭാഗമായി വളപുരം പള്ളിപ്പടി മുതൽ KP കുളമ്പ് വരെയുള്ള റോഡ് വർക്ക് നടക്കാത്തത് ഈ പ്രദേശവാസികൾക്ക് ഏറെ ബുദ്ധിമുട്ട് നൽകുന്നു. കാലവർഷം ആവുന്നതോടെ റോഡ് ചെളിക്കുഴിയും കുളവും ആയി മാറുമെന്നാണ് നാട്ടുകാർ പറയുന്നത്. റോഡിലെ കുഴികൾ കാരണം ഓട്ടോറിക്ഷകൾ ഓട്ടം പോവാനും മടിക്കുന്നു. ഓട്ടം പോയാൽ കിട്ടുന്ന കാശിലും കൂടുതൽ മെയിന്റനൻസ് വർക്കിനാവുന്നതാണ് കാരണം. ഇനിയും റോഡ് വർക്ക് നടക്കാത്തതിനാൽ നാട്ടുകാർ ഐക്യവേദി രൂപീകരിച്ച് സമരങ്ങളും പ്രക്ഷോപങ്ങളും നടത്താനുള്ള തയ്യാറെടുപ്പിലാണ്.
Post Your Comments