ന്യൂഡല്‍ഹി: ഒടുവില്‍ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലം യാഥാര്‍ത്ഥ്യമാകുന്നു. ചൈനീസ് അതിര്‍ത്തിയില്‍ നിര്‍മ്മിച്ച ഇന്ത്യന്‍ പാലം മെയ് 26ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. 60 ടണ്‍ ഭാരമുള്ള യുദ്ധടാങ്കുള്‍ വരെ വഹിക്കാന്‍ കഴിയുന്ന പാലമാണിത്.
ബ്രഹ്മപുത്ര നദിയാണ് ഈ പാലത്തിന് അടിയിലൂടെ ഒഴുകുന്നത്. എന്‍.ഡി.എ സര്‍ക്കാറിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ചാണ് 9.15 കിലോമീറ്റര്‍ ദൂരമുള്ള ദോള സാദിയ പാലം ഉദ്ഘാടനത്തിനൊരുങ്ങുന്നത്. ചൈനീസ് അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ ഉയര്‍ന്നു വരുന്ന സുരക്ഷാ ഭീഷണി മറികടക്കാന്‍ സാധ്യമാകുന്ന പാലം ആസാമിലെയും അരുണാചല്‍ പ്രദേശിലെയും ജനങ്ങള്‍ക്കുണ്ടായിരുന്ന യാത്രാതടസം നീക്കുന്നതിനു സഹായിക്കും.
മുംബൈയിലുള്ള ബാന്ദ്ര വര്‍ളി പാലത്തേക്കാള്‍ 3.55 കിലോ മീറ്റര്‍ നീളമുള്ള പാലം ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലമെന്ന ബഹുമതിക്ക് അര്‍ഹമാകും. പാലം െൈസെനിക നീക്കത്തിനും സാധാരണ ജനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനുമായാണ് നിര്‍മ്മിച്ചതെന്ന് ആസാം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ പറഞ്ഞു.
2011ല്‍ തുടങ്ങിയ പാലത്തിന്റെ നിര്‍മ്മാണത്തിന് 950 കോടി രൂപ ചെലവായെന്നാണ് കണക്ക്. മോദി സര്‍ക്കാരാണ് പാലത്തിന്റെ പണി വേഗത്തിലാക്കിയത്.
Post Your Comments