കാസർകോഡ്: പോസ്റ്റ്മാന്‍മാര്‍ക്കായി മൊബൈൽ ആപ്പ് വരുന്നു. രജിസ്റ്റേര്‍ഡ് തപാലും പാഴ്‌സലും സ്‌പീഡ് പോസ്റ്റും വിതരണംചെയ്യുന്ന സമയം കൃത്യമായി രേഖപ്പെടുത്താനാണിത്. എക്‌സലന്‍സ് ഇന്‍ പോസ്റ്റല്‍ ടെക്‌നോളജി നിർമ്മിച്ചെടുത്ത ഈ ആപ്പിന്റെ പേര് പോസ്റ്റ്‌മെന്‍ മൊബൈല്‍ ആപ്പ് എന്നാണ്. സ്‌പീഡ് പോസ്റ്റും മറ്റും വിതരണം ചെയ്യുമ്പോള്‍ത്തന്നെ പോസ്റ്റ്മാന്‍ മൊബൈല്‍ ആപ്പുവഴി കാര്യങ്ങള്‍ അപ്ലോഡ് ചെയ്യും.
തുടർന്ന് ഇത് കേന്ദ്രസെർവറിലേക്കും ഉപഭോക്താവിനും ഉടൻ വിവരം കിട്ടും. കാസര്‍കോട് പരിധിയില്‍വരുന്ന 29 ഡിപ്പാര്‍ട്ട്‌മെന്റല്‍ പോസ്റ്റോഫീസുകളിലെ പോസ്റ്റുമാന്മാര്‍ക്ക് ആന്‍ഡ്രോയ്ഡ് മൊബൈലും പരിശീലനവും നൽകി. മൊബൈല്‍ വൈകീട്ട് ഓഫീസില്‍ തിരിച്ചേല്‍പ്പിക്കണം.
Post Your Comments