മുംബൈ•ഫേസ്ബുക്കില്‍ പോസ്റ്റിട്ട ശേഷം സിനിമാ നിര്‍മ്മാതാവ് ഹോട്ടല്‍ മുറിയില്‍ വിഷം കഴിച്ചു മരിച്ചു. മറാത്തി സിനിമ നിര്‍മ്മാതാവായ അതുല്‍ തപ്കിര്‍ ആണ് മരിച്ചത്.
2015 ല്‍ പുറത്തിറങ്ങിയ ധോല്‍ താഷേ എന്ന മറാത്തി ചിത്രത്തിന്റെ നിര്മ്മാതവായിരുന്നു അതുല്‍. ചിത്രം സാമ്പത്തികമായി വന്‍ പരാജയമായിരുന്നു.
മരിക്കുന്നതിന് മുന്‍പ് അതുല്‍ ഫേസ്ബുക്കില്‍ ചിത്രരൂപത്തില്‍ ഒരു ആത്മഹത്യക്കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. ചിത്രം പരാജയപ്പെട്ട ശേഷം ഭാര്യയും ഭാര്യയുടെ കുടുംബവും തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി കുറിപ്പില്‍ ആരോപിക്കുന്നു. ഈ നഷ്ടത്തിന്റെ പേരിൽ ഭാര്യ പ്രിയങ്ക തന്നെ നിരന്തരം കുറ്റപ്പെടുത്തിയതായും ആറു മാസത്തിനു മുന്‍പ് ഭാര്യ തന്നെ വീട്ടിൽനിന്നു പുറത്താക്കിയതായും കുട്ടികളെ കാണാന്‍ പോലും അനുവദിച്ചിരുന്നില്ലെന്നും അതുൽ ഫേസ്ബുക്കിൽ കുറിച്ചു.
ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്നു കാട്ടി പ്രിയങ്ക പോലീസിൽ പരാതി നൽകിയിരുന്നു. ഒരു സ്ത്രീ പരാതി നനല്കുമ്പോള് പുരുഷന്റെ ഭാഗംകൂടി കേൾക്കാൻ പോലീസിന് നിർദേശം നൽകണമെന്ന അഭ്യർഥനയും അതുൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനോട് കത്തിലൂടെ നടത്തുന്നുണ്ട്.
ഞായറാഴ്ച പുലര്‍ച്ചെയാണ് ആത്മഹത്യക്കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. കാര്‍വേ റോഡിലെ ഒരു ഹോട്ടലിലാണ് ഇയാള്‍ താമസിച്ചിരുന്നത്. രാവിലെ ഹോട്ടല്‍ ജീവനക്കാര്‍ വിളിച്ചിട്ടും ഡോര്‍ തുറക്കാതിരുന്നതിനെ തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസെത്തി വാതില്‍ തകര്‍ത്ത് അകത്ത് കയറിയപ്പോഴാണ് അതുലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വിഷം കഴിച്ചാണ് ആത്മഹത്യയെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി സസൂണ്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. അപകട മരണത്തിന് കേസെടുത്ത പോലീസ്, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടരന്വേഷണവുമായി മുന്നോട്ട് പോകും.
Post Your Comments