KeralaNews

അനുസരിച്ചില്ലെങ്കിൽ വിവരങ്ങൾ വെളിപ്പെടുത്തും; സഹപ്രവര്‍ത്തകയെ ശല്യപ്പെടുത്തിയ ഞരമ്പ് രോഗിക്ക് സൈബർ വാരിയേഴ്‌സിന്റെ വ്യത്യസ്തമായ ശിക്ഷ

തിരുവനന്തപുരം: സഹപ്രവര്‍ത്തകയെ നിരന്തരം ശല്യപ്പെടുത്തിയ ചെറുപ്പക്കാരനെ സൈബര്‍ വാരിയേഴ്സിന്റെ ബ്ലൂ ആര്‍മി കണ്ടുപിടിച്ച് ശിക്ഷ വിധിച്ചു. തിരുവനന്തപുരം സ്വദേശിയായ യുവാവിനാണ്‌ 20 സ്‌കൂള്‍ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വാങ്ങിനൽകാനുള്ള ശിക്ഷ വിധിച്ചത്. അനുസരിച്ചില്ലെങ്കിൽ വിവരങ്ങൾ വെളിപ്പെടുത്തുമെന്ന് അറിയിക്കുകയും ചെയ്‌തു. സഹപ്രവര്‍ത്തകനായ യുവാവില്‍നിന്ന് നിരന്തരം അശ്ലീല സന്ദേശങ്ങള്‍ ലഭിച്ച യുവതി കേരള സൈബര്‍ വാരിയേഴ്സിന് പരാതി നൽകുകയായിരുന്നു. ശരീരഭാഗങ്ങളുടെ ചിത്രങ്ങള്‍ അയച്ചുകൊടുക്കുകയായിരുന്നു ഇയാളുടെ പ്രധാന ഹോബി.

മലബാറിലെ ഗ്രാമീണ മേഖലയിലുള്ള ഒരു സ്‌കൂളിലെ 20 വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കണമെന്നായിരുന്നു നിര്‍ദ്ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ യുവാവ് പഠനോപകരണങ്ങൾ വാങ്ങി നൽകുകയും ചിത്രങ്ങള്‍ സൈബര്‍ വാരിയേഴ്സിന് അയച്ചുകൊടുക്കുകയും ചെയ്തു.കൂടാതെ കുറച്ചുതുക സ്‌കൂളിന് സംഭാവനയായും നല്‍കുകയും ചെയ്‌തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button