Latest NewsInternational

ഉച്ചകോടി ബഹിഷ്‌കരിച്ച ഇന്ത്യയോട് ചൈനയ്ക്ക് പറയാനുള്ളതിങ്ങനെ

ബീജിങ്: ചൈനയുടെ സ്വപ്ന സംരംഭമായ വണ്‍ ബെല്‍റ്റ് വണ്‍ റോഡ് ഉച്ചകോടി ഇന്ത്യ ബഹിഷ്‌കരിച്ച പശ്ചാത്തലത്തില്‍ പ്രതികരണവുമായി പ്രസിഡന്റ് ഷീ ജിന്‍ പിംഗ്. എല്ലാ ലോക രാജ്യങ്ങളും പരസ്പരമുള്ള പരമാധികാരത്തെ മാനിക്കണമെന്നാണ് ചൈനയുടെ പ്രതികരണം.

ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴി പാക് അധീന കശ്മീര്‍ വഴി കടന്നു പോകുന്നതിലുള്ള എതിര്‍പ്പാണ് ഇന്ത്യ ഉച്ചകോടിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കാരണം. വികസനത്തിനായുള്ള പ്രധാനപ്പെട്ട എന്‍ജിന്‍ എന്നത് സ്വതന്ത്രമായ വ്യാപാരമാണെന്ന് ജിന്‍പിംഗ് പറഞ്ഞു. ലോക സമ്പദ്‌വ്യവസ്ഥയ്ക്ക് വികസനത്തിനായി പുതിയ ഡ്രൈവര്‍മാരെ ആവശ്യമുണ്ട്. പുതിയ സില്‍ക്ക് റൂട്ട് ആഫ്രിക്ക, യൂറോപ്പ് തുടങ്ങി ഏവര്‍ക്കും വേണ്ടി തുറന്നിട്ടിരിക്കുകയാണ്. ഈ സംരംഭം ചൈനയ്ക്ക് അവരുടെ വ്യാപാരം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

ഏഷ്യന്‍ രാജ്യങ്ങളുമായി മികച്ച ബന്ധമുണ്ടാക്കാനാകും. പുതിയ സില്‍ക്ക് റൂട്ട് പദ്ധതിയുമായി ബന്ധപ്പെടുന്ന രാജ്യാന്തര സംഘടനകളെയും രാജ്യങ്ങളെയും സഹായിക്കാനായി 8.70 ബില്യണ്‍ യു.എസ് ഡോളര്‍ നല്‍കുമെന്നും ഷീ പ്രഖ്യാപിച്ചു. എല്ലാ രാജ്യങ്ങളുമായുള്ള ബന്ധമാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. ഓരോ രാജ്യങ്ങളും വികസിക്കണം. ഏഷ്യന്‍ മേഖലയെ അസ്ഥിരപ്പെടുത്തുന്ന ഒരു നീക്കത്തിനും കൂട്ടുനില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button