തിരുവനന്തപുരം: ദേശീയ ഫുട്ബോള്‍ താരം സി.കെ. വിനീതിനെ ജോലിയിൽ നിന്നും പുറത്താക്കുന്നു. മതിയായ ഹാജരില്ലെന്ന കാരണം ചൂണ്ടിക്കാട്ടി അക്കൗണ്ടന്റ് ജനറല്‍ ഓഫീസിലെ (ഏജീസ്) ജോലിയില്‍ നിന്നുമാണ് പുറത്താക്കുന്നത്. സ്പോര്‍ട്സ് ക്വാട്ടയിലാണ് ഓഡിറ്റര്‍ തസ്തികയില്‍ വിനീതിന് ജോലി ലഭിച്ചത്.
എന്നാൽ ഫുട്ബോള്‍ കളി അവസാനിപ്പിച്ച് ജോലിക്ക് ഹാജരാകാന്‍ തയാറല്ലെന്ന് വിനീത് വ്യക്തമാക്കി. സ്പോര്‍ട്സ് ക്വാട്ടയില്‍ ജോലിക്കു കയറിയ തന്നോട്, കളിക്കരുതെന്ന് പറയുന്നതില്‍ ന്യായമുണ്ടോയെന്നും വിനീത് ചൂണ്ടിക്കാട്ടി. തുടര്‍ച്ചയായ മത്സരങ്ങള്‍ വന്നതുകൊണ്ടാണ് ഹാജര്‍ നഷ്ടമായതെന്നും വിനീത് പറഞ്ഞു.
Post Your Comments