ലണ്ടന്‍: ലോകത്തെ ഞെട്ടിച്ച് 99 രാജ്യങ്ങളിലാണ് സൈബര്‍ ഭീകരരുടെ ആക്രമണം ഉണ്ടായത്.ബ്രിട്ടണ്‍, അമേരിക്ക, ചൈന തുടങ്ങിയ വന്‍കിടരാജ്യങ്ങളും സൈബര്‍ ആക്രമണത്തിനിരയായതായാണ് റിപ്പോര്‍ട്ടുകള്‍. വിവിധ വൈബ്‌സൈറ്റുകളില്‍ നുഴഞ്ഞുകയറിയ ഹാക്കര്‍മാര്‍ വിവരങ്ങള്‍ ചോര്‍ത്തിയശേഷം ഇവ തിരികെ ലഭിക്കാന്‍ പണം ആവശ്യപ്പെടുകയായിരുന്നു. ശക്തമായ സൈബര്‍ സുരക്ഷയുള്ള രാജ്യങ്ങളില്‍പ്പോലും നുഴഞ്ഞുകയറിയ ഭീകരരുടെ നീക്കം ഏറെ ഗൗരവകരമായാണ് വീക്ഷിക്കുന്നത്.
‘റാന്‍സംവെയര്‍’ എന്ന ആക്രമണരീതിയാണ് വന്‍കിട രാഷ്ട്രങ്ങളില്‍ ഉള്‍പ്പെടെ സൈബര്‍ ഭീകരര്‍ പ്രയോഗിച്ചത്. വിവിധ നെറ്റ് വര്‍ക്ക് ശൃംഖലകളെ തകര്‍ത്ത ഭീകര്‍, നശിപ്പിക്കപ്പെട്ട വിവരങ്ങള്‍ തിരികെ ലഭിക്കാന്‍ ബിറ്റ്‌കോയിന്‍വഴിയാണ് പണം ആവശ്യപ്പെട്ടത്. 300 ഡോളര്‍ മുതല്‍ 600 ഡോളര്‍വരെയാണ് ഇവരുടെ വിലപേശല്‍.
വിവിധ ദേശീയ ഏജന്‍സികളുടെ വിവരങ്ങള്‍വരെ ചോര്‍ത്തിയവയില്‍പെടുന്നു. അതുകൊണ്ടുതന്നെ അതീവ രഹസ്യമായി സൂക്ഷിക്കേണ്ട വിവരങ്ങള്‍പോലും ചോര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇവ തിരികെ ലഭിക്കുന്നതിനായി ബിറ്റ്‌കോയിന്‍വഴി വന്‍തോതിലുള്ള പണകൈമാറ്റവും നടക്കുന്നുണ്ട്. റാന്‍സംവെയര്‍ ബാധിച്ച 75,000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി സൈബര്‍ സുരക്ഷാ ഏജന്‍സിയായ അവാസ്റ്റ് അറിയിച്ചു.
അമേരിക്കന്‍ ചാരസംഘടനയുടെ സൈബർ ടൂള്‍ കവര്‍ന്നെടുത്താണ് ആക്രമണം നടത്തിയതെന്നാണ് വിദഗ്ധരുടെ നിഗമനം. മൈക്രോസോഫ്റ്റിലെ സുരക്ഷാ പഴുതുകള്‍ മുതലെടുക്കുന്നതിനായാണ് ഇവര്‍ ഇത്തരത്തിലുള്ള ടൂള്‍ രൂപപ്പെടുപത്തിയത്. ഇത് ഓണ്‍ലൈനില്‍ ചോര്‍ന്നിരുന്നുവെന്നും വിദഗ്ധർ പറയുന്നു.
എന്നാല്‍ മൈക്രോസോഫ്റ്റിലെ പഴുതുകളിലൂടെയാണ് നുഴഞ്ഞുകയറ്റം നടന്നതെന്ന് മറുവിഭാഗം പറയുന്നു. നെറ്റ് വര്‍ക്കില്‍ പ്രവേശിച്ചാല്‍ സുരക്ഷാ പഴുതുള്ള ഏത് കമ്പ്യൂട്ടറിലേക്കും പ്രവേശിക്കാന്‍ കഴിയുന്നന ‘വന്നാക്രൈ’ എന്ന വേമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. സുരക്ഷാ പഴുത് മുതലെടുത്ത് സൈബര്‍ ആക്രമണം ഉണ്ടായതായി മൈക്രോസോഫ്റ്റും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ പ്രമുഖ ബഹുരാഷ്ട്ര കമ്പനികള്‍,
ആശുപത്രികള്‍, ബാങ്കുകള്‍ എന്നിവയുടെ പ്രവവര്‍ത്തനം നിലച്ചു. ചിലരാജ്യങ്ങളിലെ വാര്‍ത്താവിനിമയ സംവിധാനത്തെയും ഇത് കാര്യമായി ബാധിച്ചിട്ടുണ്ട്.
Post Your Comments