ജൈവനടത്തവും, ജൈവകര്‍ഷകസംഗമവും വയനാടിന് വേറിട്ട അനുഭവമായി.
വയനാട്.
സുല്‍ത്താന്‍ ബത്തേരി: ജൈവകൃഷി നമുക്ക്, നാടിന്, നന്മയ്ക്ക് എന്ന സന്ദേശവുമായി വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി, ബയോവിന്‍ അഗ്രോ റിസേര്‍ച്ച്, ഡബ്ല്യു എസ് എസ് ഓര്‍ഗാനിക് ഫാര്‍മേഴ്‌സ് ഫെയര്‍ ട്രേഡ് അസോസിയേഷന്‍ എന്നിവ സംയുക്തമായി സുല്‍ത്താന്‍ ബത്തേരിയില്‍ വെച്ച് സംഘടിപ്പിച്ച ജൈവനടത്തവും ജൈവകര്‍ഷക സംഗമവും ശ്രദ്ധേയമായി. രാവിലെ ആരംഭിച്ച മഴയെപോലും അവഗണിച്ച് അയ്യായിരത്തിലധികം കര്‍ഷകരാണ് പരിപാടിയില്‍ അണിചേര്‍ന്നത്. സുല്‍ത്താന്‍ ബത്തേരി അസംപ്ഷന്‍ ചര്‍ച്ച് പരിസരത്ത് നിന്ന് ആരംഭിച്ച ജൈവനടത്തം സുല്‍ത്താന്‍ ബത്തേരി നഗരത്തെ ഹരിതാഭമാക്കി. ജൈവനടത്തം അസംപ്ഷന്‍ ചര്‍ച്ച് വികാരി റവ.ഫാ. സ്റ്റീഫന്‍ കോട്ടക്കല്‍ ഉദ്ഘാടനം ചെയ്തു. ജൈവനടത്തത്തിന്റെ സമാപനത്തില്‍ പൊതുസമ്മേളനം നടന്നു.
ഫാ. മത്തായി നൂറനാല്‍ മെമ്മോറിയല്‍ ഹാളില്‍ നടന്ന പൊതുസമ്മേളനം മാനന്തവാടി രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടത്തിന്റെ അദ്ധ്യക്ഷതയില്‍ നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ വി.ആര്‍ രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ജൈവകൃഷി പുസ്തക പ്രകാശനം മാനന്തവാടി രൂപത വികാരി ജനറാള്‍ മോണ്‍. മാത്യു മാടപ്പള്ളിക്കുന്നേല്‍ നിര്‍വ്വഹിച്ചു. കാരിത്താസ് ഇന്ത്യ മാനേജര്‍ ഡോ. ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഔദ്യോഗികമായി നേടിയെടുത്ത വയനാടന്‍ എന്ന ബ്രാന്റിന്റെ ലോഗോ സുല്‍ത്താന്‍ ബത്തേരി മുന്‍സിപ്പല്‍ ചെയര്‍മാന്‍ ശ്രീ. സഹദേവന്‍ നിര്‍വ്വഹിച്ചു. ബയോവിന്‍ ലോഗോ പ്രകാശനം കേന്ദ്ര കയറ്റുമതി അതോറിറ്റി ഡയറക്ടര്‍ മുത്തുരാജ് നിര്‍വ്വഹിച്ചു. ജില്ലയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 03 ജൈവകര്‍ഷകരെ കൃഷി ജോയിന്റ് ഡയറക്ടര്‍ സെബാസ്റ്റ്യന്‍ ആദരിച്ചു. കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം എക്‌സി. ഡയറക്ടര്‍ റവ.ഫാ.ജോര്‍ജ്ജ് വെട്ടിക്കാട്ടില്‍, നബാര്‍ഡ് അസി. ജനറല്‍ മാനേജര്‍ സജികുമാര്‍, ശ്രേയസ് എക്‌സി.ഡയറക്ടര്‍ റവ.ഫാ ടോണി കോഴിമണ്ണില്‍, മാനന്തവാടി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി സെബാസ്റ്റ്യന്‍ പാലംപറമ്പില്‍, ബയോവിന്‍ ചെയര്‍മാന്‍ ഫാ. ജോണ്‍ ചൂരപ്പുഴയില്‍, ഡബ്ല്യു എസ് എസ് ഡയറക്ടര്‍ റവ.ഫാ. ബിജോ കറുകപ്പള്ളില്‍ , ലീഡ് ബാങ്ക് മാനേജര്‍ മുകുന്ദന്‍, പ്രോഗ്രാം ഓഫീസര്‍ പി.എ ജോസ്, വൊഫ സെക്രട്ടറി മാത്യു ഉണ്ണിപ്പള്ളില്‍, കഫെ വൈസ് പ്രസിഡണ്ട് ചന്തുമാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. ബയോവിന്‍ അഗ്രോ റിസേര്‍ച്ച് ഈ വര്‍ഷം 1000 കര്‍ഷകര്‍ക്ക് ജലസേചന സൗകര്യം മെച്ചപ്പെടുത്തുന്നതിന് 10000 രൂപ വീതം നല്‍കുന്നതിന്റെ ഉദ്ഘാടനവും കാര്‍ഷിക ഗ്രൂപ്പുകള്‍ക്ക് ജൈവവളം നിര്‍മ്മിക്കുന്നതിന് 30,000 രൂപ വീതം നല്‍കുന്നതിന്റെ ഉദ്ഘാടനവും ചടങ്ങില്‍ വെച്ച് നടന്നു.
അനിൽ കുമാർ
അയനിക്കോടൻ.
Post Your Comments