Latest NewsInternational

തായ്‌ലാന്റ് സര്‍ക്കാര്‍ ഫേസ്ബുക്കിന് മുന്നറിയിപ്പ് നല്‍കി

ഹോങ്കോങ്: ഫെസ്ബുക്കില്‍ തോന്നിയ പോലെ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്. നിയമവിരുദ്ധമായ പോസ്റ്റുകള്‍ക്ക് കടുത്തശിക്ഷ നല്‍കുമെന്നാണ് വിവരം. തായ്‌ലാന്റ് സര്‍ക്കാരാണ് നടപടിയുമായി മുന്നോട്ടുവന്നിരിക്കുന്നത്. അടുത്താഴ്ച മുതല്‍ ഫേസ്ബുക്ക് ഉപഭോക്താക്കള്‍ പുതിയ നടപടി നേരിടേണ്ടിവരുമെന്നാണ് വിവരം.

ആക്രമിക്കുന്ന രീതിയിലുള്ള ഫേസ്ബുക്ക് പോസ്റ്റുകള്‍ ശക്തമായി നിരോധിച്ചുകൊണ്ടുള്ള നടപടിയായിരിക്കും ഇത്. തായ് സ്വദേശിയുടെ ഭീഷണിയെതുടര്‍ന്നാണ് ഇങ്ങനെയൊരു നടപടി എടുത്തത്. തായ്‌ലാന്റ് സൈനിക സര്‍ക്കാര്‍ ഓണ്‍ലൈന്‍ സെന്‍സര്‍ഷിപ്പ് ശക്തിപ്പെടുത്തിയിട്ടുണ്ട്. ഫേസ്ബുക്കില്‍ നിയമവിരുദ്ധമായി പോസ്റ്റിട്ട 131 പേരുടെ 309 വെബ് വിലാസങ്ങള്‍ ദി നാഷണല്‍ ബ്രോഡ്കാസ്റ്റിങ് ആന്റ് ടെലികമ്മ്യൂണിക്കേഷന്‍സ് കമ്മീഷന്‍ നീക്കം ചെയ്തു കഴിഞ്ഞു.

നിയമവ്യവസ്ഥയെ കുറ്റകരമായി ചിത്രീകരിക്കുന്നതോ, രാജകുമാരിയേയോ, രാജകുമാരനെയോ ഭരണത്തെയോ അപമാനിക്കുകയോ, ഭീഷണിപ്പെടുത്തുന്നതോ ആയ പോസ്റ്റുകള്‍ കുറ്റകൃത്യമാണെന്നാണ് പറയുന്നത്. 2015ല്‍ 6900 വെബ് വിലാസങ്ങള്‍ തായ് കോടതി നീക്കം ചെയ്യാന്‍ ഉത്തരവിട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button