Devotional

ശനിദോഷം അകറ്റാനായി ഈ പൂജകൾ

ജീവിതത്തിന്‍റെ സമസ്ത മേഖലകളിലും തിരിച്ചടി നേരിടുന്ന ഒരു സമയമാണ് ശനിയുടെ അപഹാര കാലം. എന്നാല്‍ ശനി പൂര്‍ണ്ണമായും ഒരു പാപഗ്രഹമല്ല. ദീര്‍ഘായുസ്സ്, മരണം, ഭയം, തകര്‍ച്ച, അപമാനം, അനാരോഗ്യം, മന:പ്രയാസം, ദുരിതം, ദാരിദ്യ്രം, പാപം, കഠിനാദ്ധ്വാനം, പാപചിന്ത, മരണാനന്തര കര്‍മ്മങ്ങള്‍, കടം, ദാസ്യം, ബന്ധനം, കാര്‍ഷികായുധങ്ങള്‍ എന്നിവയെല്ലാം ശനിയുമായി ബന്ധപ്പെട്ട് കിടക്കുന്നു.

ശനിയുടെ ദേവനായ ധര്‍മ ശാസ്താവിനെ മനസറിഞ്ഞ് ധ്യാനിക്കുക മാത്രമാണ് ദോഷ പരിഹാരത്തിനുള്ള ഏക പോംവഴി. ശനിയാഴ്ച ദിവസങ്ങളില്‍ ഉപവാസ വ്രതാനുഷ്ഠാനങ്ങളോടെ ശാസ്താക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വഴിപാടുകള്‍ കഴിക്കുക, ധ്യാനമന്ത്രങ്ങള്‍ ഉരുവിടുക തുടങ്ങിയവ നല്ലതാണ്‌. നീരാജനം വഴിപാട്‌ ശാസ്താവിന്‌ പ്രിയമാണ്‌. അതായത്‌ ശാസ്താവിനുമുന്നില്‍ നാളികേരം ഉടച്ച്‌ ആ മുറികളില്‍ എള്ളെണ്ണ ഒഴിച്ച എള്ളുകിഴികെട്ടി ദീപം കത്തിക്കുന്നതാണ്‌ ഈ വഴിപാട്‌.

ശനി ദോഷം അഥവാ ശനിബാധ ശനി ഏഴാം സ്ഥാനവുമായി ദൃഷ്ടി യോഗത്താണെങ്കില്‍ വിവാഹത്തിനു കാലതാമസം നേരിടാം. ഇതിന്‌ ശാസ്താക്ഷേത്രങ്ങളില്‍ പതിനെട്ട്‌, ഇരുപത്തിയൊന്ന്‌, നാല്‍പത്തിയൊന്ന്‌ ശനിയാഴ്ചകള്‍ മുടങ്ങാതെ ദോഷകാഠിന്യമനുസരിച്ച്‌ മനംനൊന്തു പ്രാര്‍ത്ഥിച്ച്‌ ദര്‍ശനം നടത്തണം. സമാപന ശനിയാഴ്ച ശാസ്താപൂജയും സ്വയംവര പൂജയും ചെയ്യുക. അങ്ങനെയുള്ളവര്‍ വിവാഹശേഷവും ഭാര്യാ-ഭര്‍ത്തൃസമേതം ക്ഷേത്രദര്‍ശനം നടത്തി വഴിപാടുകള്‍ കഴിക്കുന്നതുത്തമമാണ്‌

shortlink

Related Articles

Post Your Comments

Related Articles


Back to top button