ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നിയന്ത്രണരേഖക്ക് സമീപത്തെ സ്‌കുളുകള്‍ അനിശ്ചിത കാലത്തേക്ക് അടച്ചു. പാക്കിസ്ഥാനില്‍ നിന്ന് നിരന്തരമായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം ഉണ്ടാകുന്ന പശ്ചാത്തലത്തിലാണ് മുന്‍കരുതലായി സ്‌കൂളുകള്‍ അടച്ചിടാനുള്ള തീരുമാനം.
പാക് നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള നൗഷേര, ക്യൂലാ ദര്‍ഹല്‍, മാന്‍ജാകോട്ട എന്നിവിടങ്ങളിലെ സ്?കൂളുകളാണ് അടച്ചിടുന്നത്. ജമ്മു കശ്മീര്‍ ഡെപ്യൂട്ടി കമീഷണര്‍ ഷാഹിദ് ചൗധരി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഇന്നു രാവിലെ നൗഷേര സെക്ടറില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്‍ നടത്തിയ വെടിവെപ്പില്‍ രണ്ടു സിവിലിയന്മാര്‍ കൊല്ലപ്പെടുകയും മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
രജൗരി മേഖലയിലെ നിയന്ത്രണരേഖയില്‍ യാതൊരു പ്രകോപനവുമില്ലാതെ പാക്കിസ്ഥാന്‍ ഇന്ത്യന്‍ സേനാപോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
Post Your Comments